അനസ്താസിയോസ്
ടിരാന: അൽബേനിയയിലെ ആർച്ച് ബിഷപ് അനസ്താസിയോസ് (95) അന്തരിച്ചു. മതപരമായ ആചാരങ്ങൾ നിരോധിച്ച കമ്യൂണിസ്റ്റ് ഭരണം 1990ൽ തകർന്ന ശേഷം രാജ്യത്തെ ഓർത്തഡോക്സ് സഭയെ പുനരുജ്ജീവിപ്പിക്കുന്നതിൽ അദ്ദേഹം പ്രധാന പങ്കുവഹിച്ചു. അൽബേനിയയിൽ അദ്ദേഹത്തിന്റെ നേതൃത്വത്തിൽ നൂറുകണക്കിന് പള്ളികൾ, വിദ്യാഭ്യാസ, ജീവകാരുണ്യ സ്ഥാപനങ്ങൾ സ്ഥാപിച്ചു. പുതിയ തലമുറയിലെ വൈദികരെ പരിശീലിപ്പിച്ച അനസ്താസിയോസ് 33 വർഷത്തിലേറെ സേവനമനുഷ്ഠിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.