കാലാവധി നീട്ടിയതിനു ശേഷം അദ്ദേഹത്തിന്റെ സ്വഭാവം മാറി -മുൻ സൈനിക മേധാവിയെ കുറിച്ച് ഇംറാൻ ഖാൻ

ഇസ്‍ലാമാബാദ്: കാലാവധി വീണ്ടും നീട്ടിയതുമുതലാണ് പാകിസ്താൻ മുൻ സൈനിക മേധാവി ഖമർ ജാവേദ് ബജ്‍വയുടെ സ്വഭാവും മാറിത്തുടങ്ങിയതെന്ന് പാകിസ്താൻ മുൻ പ്രധാനമന്ത്രിയും തെഹ്‍രീകെ ഇൻസാഫ് പാർട്ടി നേതാവുമായ ഇംറാൻ ഖാൻ.

2019ൽ ഇംറാൻ പ്രധാനമന്ത്രിയായിരിക്കുമ്പോഴാണ് ബജ്‍വയുടെ കാലാവധി നീട്ടിയത്. അതിനു ശേഷം ശരീഫു​മായി അനുരഞ്ജനത്തിനാണ് ബജ്‍വ ശ്രമിച്ചത്. അക്കാലത്ത് ഹുസൈൻ ഹഖാനിയെ യു.എസിലെ പാക് അംബാസഡറായി നിയമിച്ചു. ആരെയും അറിയിക്കാതെയാണ് ഹഖാനി ചുമതലയേറ്റതെന്നും ഇംറാൻ ഖാൻ ഒരു സ്വകാര്യ വാർത്ത ചാനലിനു നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

അവർ ദുബയിൽ വെച്ചാണ് ഹഖാനിയുമായി കൂടിക്കാഴ്ച നടത്തിയത്. 2021 സെപ്റ്റംബറിൽ ദുബൈയിൽ നടന്ന കൂടിക്കാ​ഴ്ചയിൽ അദ്ദേഹത്തെ പ്രതിനിധിയായി നിയമിക്കുകയായിരുന്നു. യു.എസിൽ വെച്ച് ഹഖാനി തനിക്കെതിരെ ഗൂഢാലോചന നടത്തിയെന്നും ഇംറാൻ ആരോപിച്ചു.

Tags:    
News Summary - He Changed after exention Imran Khan's against Qamar Javed Bajwa

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.