ഹമാസ് നേതാവ് ഹനിയ തുർക്കിയയിലേക്ക്; ഉർദുഗാനുമായി ചർച്ച നടത്തും

അങ്കാറ: ഇറാൻ സന്ദർശനത്തിന് പിന്നാലെ ഹമാസ് പൊളിറ്റിക്കൽ ബ്യൂറോ തലവൻ ഇസ്മാഈൽ ഹനിയ തുർക്കിയയിലേക്ക്. ഈ ആഴ്ച അവസാനം തുർക്കിയയിലെത്തുന്ന അദ്ദേഹം പ്രസിഡൻറ് റജബ് ത്വയ്യിബ് ഉർദുഗാനുമായി ചർച്ച നടത്തുമെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

ഗസ്സക്കെതിരെ ഇസ്രായേൽ നടത്തുന്ന മനുഷ്യത്വരഹിതമായ ആക്രമണത്തിനെതിരെ ശക്തമായി രംഗത്തുവന്ന യാളാണ് ഉർദുഗാൻ. വാരാന്ത്യത്തിൽ ഫലസ്തീൻ നേതാവിന് തങ്ങൾ ആതിഥേയത്വം വഹിക്കുമെന്ന് ഉർദുഗാന്റെ ഓഫിസും സ്ഥിരീകരിച്ചു.

 ഹമാസ് പൊളിറ്റിക്കൽ ബ്യൂറോ തലവൻ ഇസ്മാഈൽ ഹനിയയും തുർക്കിയ പ്രസിഡൻറ് റജബ് ത്വയ്യിബ് ഉർദുഗാനും (ഫയൽ ചിത്രം)

കഴിഞ്ഞ മാസം 26ന് ഇറാൻ സന്ദർശിച്ച ഹനിയ, ഇറാൻ പരമോന്നത നേതാവ് അലി ഖാംനഈയുമായും വിദേശകാര്യ മന്ത്രി ഹുസൈൻ അമീർ അബ്‌ദുല്ലാഹിയാനുമായും കൂടിക്കാഴ്ച നടത്തിയിരുന്നു. അബ്‌ദുല്ലാഹിയാനൊപ്പം തെഹ്റാനിൽ വാർത്താസമ്മേളനവും നടത്തിയാണ് അദ്ദേഹം മടങ്ങിയത്.

അതിനുപിന്നാലെയായിരുന്നു പെരുന്നാൾ ദിനത്തിൽ വടക്കൻ ഗസ്സയിൽ കാറിന് നേരെ ഇസ്രായേൽ വ്യോമാക്രമണം നടത്തി ഹനിയയുടെ മൂന്ന് മക്കളെയും നാല് പേരക്കുട്ടികളെയും കൊലപ്പെടുത്തിയത്.

Tags:    
News Summary - Hamas’s Ismail Haniyeh to meet President Erdogan in Turkey

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.