വെടിനിർത്തൽ കരാർ ഇസ്രായേൽ ലംഘിക്കുന്നു; ബന്ദിമോചനം നിർത്തിവെച്ച് ഹമാസ്

ഗസ്സ: വെടിനിർത്തൽ കരാർ ഇസ്രായേൽ നിരന്തരം ലംഘിക്കുന്നത് ചൂണ്ടിക്കാട്ടി ഗസ്സയിലെ ബന്ദിമോചനം നിർത്തിവെച്ച് ഹമാസ്. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ ബന്ദിമോചനമുണ്ടാകില്ലെന്ന് ഹമാസ് അറിയിച്ചു. ഇതോടെ ശനിയാഴ്ച നടക്കാനിരുന്ന ബന്ദിമോചനവും ഫലസ്തീനി തടവുകാരുടെ കൈമാറ്റവും അനിശ്ചിതത്വത്തിലായി.

വെടിനിർത്തൽ ധാരണ ലംഘിച്ചും ഇസ്രായേൽ ഗസ്സയിൽ ആക്രമണം നടത്തുന്നുവെന്ന് ഹമാസ് ചൂണ്ടിക്കാട്ടി. വടക്കൻ ഗസ്സയിലേക്ക് ഫലസ്തീനികൾ തിരികെയെത്തുന്നത് തടയാൻ ഇസ്രായേൽ ശ്രമിക്കുകയാണ്. ഫലസ്തീനികളെ തടയാനായി ഷെല്ലിങ്ങും വെടിവെപ്പും നടക്കുന്നു. ഗസ്സയിലേക്ക് മാനുഷിക സഹായമെത്തുന്നത് തടയാൻ ശ്രമിക്കുന്നുവെന്നും ഹമാസ് കുറ്റപ്പെടുത്തി.

തടവുകാരുടെ കൈമാറ്റം വൈകിപ്പിക്കുക, ഗസ്സയിലെ ആശുപത്രികൾക്കും മറ്റും ​ വേണ്ട അടിയന്തര സഹായം തടയുക, വടക്കൻ ഗസ്സയിലേക്ക്​ മടങ്ങുന്ന ഫലസ്​തീനി​കൾക്കു നേരെ ആക്രമണം നടത്തുക, രണ്ടാം ഘട്ട വെടിനിർത്തൽ ചർച്ചകൾക്ക്​ വിഘാതം സൃഷ്ടിക്കുക എന്നിവ കരാർ ലംഘനമാണെന്ന്​ ഹമാസ്​ സൈനിക വിഭാഗമായ അൽഖസ്സാം ബ്രിഗേഡ്​ വക്​താവ്​ അബൂ ഉബൈദ പറഞ്ഞു. കരാർ പ്രകാരം ശനിയാഴ്ച നടക്കേണ്ട മൂന്ന്​ ബന്ദികളുടെ മോചനം നീട്ടിവെച്ചതായും അബൂ ഉബൈദ അറിയിച്ചു.

അതേസമയം, ഹമാസിന്‍റെ നീക്കം വെടിനിർത്തൽ കരാറിന്‍റെ ലംഘനമാണെന്ന് ഇസ്രായേലി പ്രതിരോധ മന്ത്രി ഇസ്രായേൽ കാർട്സ് പറഞ്ഞു. സൈന്യത്തോട് സജ്ജരായിരിക്കാൻ നിർദേശം നൽകിയതായും അദ്ദേഹം പറഞ്ഞു. ശനിയാഴ്ച കരാർ പ്രകാരം ബന്ദികളെ കൈമാറിയില്ലെങ്കിൽ പ്രത്യാഘാതം ഗുരുതരമായിരിക്കുമെന്നും പ്രതിരോധ മന്ത്രി പറഞ്ഞു.

ഹമാസിന്‍റെ പ്രഖ്യാപനത്തിന് പിന്നാലെ തെൽ അവിവിൽ ബന്ദികളുടെ കുടുംബാംഗങ്ങൾ ഒത്തുചേർന്നു. വെടിനിർത്തൽ ധാരണയിൽ നിന്ന് പിന്മാറരുതെന്ന് സർക്കാറിന് മേൽ സമ്മർദം ചെലുത്താനാണ് നീക്കം. ബന്ദികളുടെ മോചനം പ്രതിസന്ധിയിലാകുന്നത്​ അനുവദിക്കില്ലെന്ന്​ ചൂണ്ടിക്കാട്ടി തെൽ അവിവിൽ റാലി നടത്തി.

അതിനിടെ, ഗസ്സയുമായി ബന്ധപ്പെട്ട വി​വാ​ദ പ്ര​സ്താ​വ​ന ക​ടു​പ്പി​ച്ചിരിക്കുകയാണ് അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്റ് ഡോ​ണ​ൾ​ഡ് ട്രം​പ്. ഗ​സ്സ വാ​ങ്ങാ​നും സ്വ​ന്ത​മാ​ക്കാ​നും ​താ​ൻ പ്ര​തി​ജ്ഞാ​ബ​ദ്ധ​മാ​ണ്. ഗ​സ്സ പു​ന​ർ​നി​ർ​മി​ക്കു​മ്പോ​ൾ ഒ​രു ഭാ​ഗം മി​ഡി​ലീ​സ്റ്റി​ലെ രാ​ജ്യ​ങ്ങ​ൾ​ക്ക് ന​ൽ​കാ​ം. ഞ​ങ്ങ​ളു​ടെ പി​ന്തു​ണ​യോടെ മ​റ്റു​ള്ള​വ​ർ​ക്കും പു​ന​ർ​നി​ർ​മി​ക്കാം. എ​ന്നാ​ൽ, അ​വ​കാ​ശം ഞ​ങ്ങ​ൾ​ക്കാ​കും. ഹ​മാ​സ് തി​രി​ച്ചു​വ​രി​ല്ലെ​ന്ന് ഉ​റ​പ്പു​വ​രു​ത്തും. ത​ക​ർ​ന്ന ഗ​സ്സ ജ​ന​വാ​സ യോ​ഗ്യ​മ​ല്ല. സു​ര​ക്ഷി​ത സ്ഥ​ല​ത്ത് വീ​ട് ന​ൽ​കിയാൽ അവർ തി​രി​ച്ചു​വ​രാ​ൻ ആ​ഗ്ര​ഹി​ക്കി​ല്ല. മോ​ചി​പ്പി​ക്കു​ന്ന ബ​ന്ദി​ക​ളെ കാ​ണു​മ്പോ​ൾ വം​ശ​ഹ​ത്യ​യു​ടെ ഇ​ര​ക​ളെ പോ​ലെ​ തോ​ന്നു​ന്ന​ുവെ​ന്നും ട്രം​പ് പറഞ്ഞു.

ട്രം​പി​ന്റെ പ്ര​സ്താ​വ​ന​യെ ഹ​മാ​സ് അ​പ​ല​പി​ച്ചു. മ​ണ്ട​ത്ത​വും ഫ​ല​സ്തീ​നെ​യും ഈ ​മേ​ഖ​ല​യെ​യും കു​റി​ച്ചു​ള്ള അ​ങ്ങേ​യ​റ്റ​ത്തെ അ​ജ്ഞ​ത​യു​മാ​ണ് ഇ​തി​ൽ പ്ര​തി​ഫ​ലി​ക്കു​ന്ന​തെ​ന്ന് ഹ​മാ​സ് നേ​താ​വ് ഇ​സ്സ​ത്ത് അ​ൽ റി​ശ്ഖ് പ്ര​തി​ക​രി​ച്ചു. വാ​ങ്ങാ​നും വി​ൽ​ക്കാ​നും ഗ​സ്സ റി​യ​ൽ എ​സ്റ്റേ​റ്റ് ഭൂ​മി​യ​ല്ല. റി​യ​ൽ എ​സ്റ്റേ​റ്റ് വി​ൽ​പ​ന​ക്കാ​ര​ന്റെ മ​ന​സ്സു​മാ​യി വ​ന്നാ​ൽ പ​രാ​ജ​യ​പ്പെ​ടു​ത്തും. ഫ​ല​സ്തീ​നി​ക​ളെ കു​ടി​യൊ​ഴി​പ്പി​ക്കാ​നു​ള്ള ഏ​തു നീ​ക്ക​ത്തെ​യും ജ​നം വി​ഫ​ല​മാ​ക്കു​മെന്നും ഹമാസ് പറഞ്ഞു. 

Tags:    
News Summary - Hamas says it will stop releasing Israeli hostages, throwing Gaza ceasefire into doubt

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.