ദക്ഷിണ ഇസ്രായേൽ പ്രദേശത്തുനിന്ന് ഗസ്സ ലക്ഷ്യമിട്ട് നടക്കുന്ന ആക്രമണം
ഗസ്സ സിറ്റി: ഒക്ടോബർ ഏഴിലെ ഇസ്രായേൽ ആക്രമണം ആസൂത്രണം ചെയ്യാൻ സഹായിച്ച ഹമാസ് കമാൻഡർ അസം അബൂ റകബയെ വധിച്ചതായി ഇസ്രായേൽ സൈന്യം അവകാശപ്പെട്ടു. സംഭവത്തിൽ ഹമാസ് പ്രതികരണം ലഭ്യമായിട്ടില്ല.
ഇതിനിടെ, ഭീകരപ്രവർത്തനം ആരോപിച്ച് അധിനിവിഷ്ട വെസ്റ്റ് ബാങ്കിൽ ഫലസ്തീനികളെ വ്യാപകമായി അറസ്റ്റ് ചെയ്ത് ജയിലിൽ അടക്കുന്ന പ്രവൃത്തി ശനിയാഴ്ചയും ഇസ്രായേൽ തുടർന്നു. 1500ഓളം പേരെ ഇതിനകം അറസ്റ്റ് ചെയ്തു. വെസ്റ്റ് ബാങ്ക് നഗരമായ നാബ്ലുസിൽ കുടിയേറ്റ ഇസ്രായേലിയുടെ വെടിയേറ്റ് ഫലസ്തീനി കൊല്ലപ്പെട്ടു.
56 വർഷത്തെ അധിനിവേശം അവസാനിപ്പിക്കാൻ ഇസ്രായേൽ ഒരുക്കമല്ല എന്ന് തെളിയിക്കുന്നതാണ് ഗസ്സയിൽ അവർ നടത്തുന്ന സൈനിക നടപടിയെന്ന് ഐക്യരാഷ്ട്രസഭയുടെ, അധിനിവിഷ്ട ഫലസ്തീൻ പ്രദേശ-ഇസ്രായേൽ കാര്യ കമീഷൻ അധ്യക്ഷ നവി പിള്ള ആരോപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.