Posted On
date_range Updated On
date_range ഹമാസ് ആക്രമണം: ഒരു വർഷം മുമ്പ് ഇസ്രായേലിന് വിവരം ലഭിച്ചതായി റിപ്പോർട്ട്
ന്യൂയോർക്: ഹമാസ് ആക്രമണം നടത്തുമെന്ന് ഒരു വർഷം മുമ്പ് തന്നെ ഇസ്രായേലിന് വിവരം ലഭിച്ചതാണെന്ന് ന്യൂയോർക് ടൈംസ് റിപ്പോർട്ട് ചെയ്തു. ‘ജെറീക്കോ മതിൽ’ എന്ന് കോഡ് നാമം നൽകിയ 40 പേജുള്ള രേഖയിൽ മിന്നലാക്രമണ സാധ്യതയെക്കുറിച്ച് വിശദമായി പറഞ്ഞിരുന്നു. എന്നാൽ, ഇസ്രായേൽ സൈന്യവും ഇന്റലിജൻസ് ഉദ്യോഗസ്ഥരും മുന്നറിയിപ്പ് തള്ളുകയായിരുന്നു. ഇത്തരമൊരു ആക്രമണം നടത്താൻ ഹമാസിന് കഴിയില്ലെന്നാണ് ഇസ്രായേൽ ഉദ്യോഗസ്ഥർ വിശ്വസിച്ചതെന്നും റിപ്പോർട്ടിൽ പറയുന്നു. ഹമാസ് ആക്രമണത്തെക്കുറിച്ച് ഇസ്രായേൽ സൈനിക ഇന്റലിജൻസിന് നേരത്തേതന്നെ വിവരം ലഭിച്ചിരുന്നുവെന്ന് ഇസ്രായേലിലെ ഹാരറ്റ്സ് പത്രവും കഴിഞ്ഞയാഴ്ച റിപ്പോർട്ട് ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.