ഗ്രേറ്റ തുൻബർഗ്

​'ഇസ്രായേൽ പതാകയിൽ ചുംബിക്കാൻ നിർബന്ധിച്ചു'; ഗ്രേറ്റതുൻബർഗിന് നേരെ ഇസ്രായേൽ കസ്റ്റഡിയിൽ മോശം പെരുമാറ്റമുണ്ടായെന്ന്

തെൽ അവീവ്: ഇസ്രായേൽ കസ്റ്റഡിയിൽ കാലാവസ്ഥ പ്രവർത്തക ഗ്രേറ്റതുൻബർഗിന് നേരെ മോശം പെരുമാറ്റമുണ്ടായെന്ന് റിപ്പോർട്ട്. ഗസ്സക്ക് സഹായവുമായി പോയ ഫ്ലോട്ടില കപ്പൽ ഇസ്രായേൽ കസ്റ്റഡിയിൽ എടുത്തപ്പോഴാണ് മോശം പെരുമാറ്റമുണ്ടായത്. കപ്പലിലുണ്ടായിരുന്ന 136 പേരെ ഇസ്രായേൽ നാടുകടത്തിയിരുന്നു.

ഇതിൽ 36 തുർക്കിയ പൗരൻമാരും, യു.എസ്, ഇറ്റലി, മലേഷ്യ, കുവൈറ്റ്, സ്വിറ്റ്സർലാൻഡ്, തുനിഷ്യ, ലിബിയ, ജോർദാൻ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ളവരെ ഇസ്രായേൽ നാടുകടത്തിയെന്നും അവർ തുർക്കിയയിൽ എത്തിയെന്നും അധികൃതർ അറിയിച്ചു. ഗ്രേറ്റ തുൻബർഗി​ന് നേരെ അതി​ക്രമം ഉണ്ടായ വിവരം തുർക്കിയ മാധ്യമപ്രവർത്തക എറിസിൻ സെലികാണ് സ്ഥിരീകരിച്ചത്. ഗ്രേറ്റയെ വലിച്ചിഴച്ചുവെന്നും പതാകയിൽ ചുംബിക്കാൻ നിർബന്ധിച്ചുവെന്നും എറിസിൻ വെളപ്പെടുത്തി.

മലേഷ്യൻ ആക്ടിവിസ്റ്റായ ഹസ്‍വാനി ഹെൽമിയും അമേരിക്കയുടെ വിൻഡ്ഫീൽഡ് ബീവർ ഗേവും ഗ്രേറ്റ് തുൻബർഗിനെ നേരെ അതിക്രമം ഉണ്ടായ വിവരം സ്ഥിരീകരിച്ചിട്ടുണ്ട്. ഇസ്രായേൽ പതാകയുമായി നടക്കാൻ തുൻബർഗിനെ ഇവർ നിർബന്ധിച്ചുവെന്ന് ഇരുവരും വെളിപ്പെടുത്തി.

മൃഗങ്ങഴെ പോലെയാണ് ഇസ്രായേൽ ഞങ്ങളെ പരിഗണിച്ചത്. ഭക്ഷണവും വെള്ളവും മരുന്നുകളും നൽകിയില്ലെന്ന് ഹെൽമി പറഞ്ഞു. സംഘത്തിലുണ്ടായിരുന്ന ഇറ്റലി പൗരൻമാരും തങ്ങൾക്ക് നേരെ ഇസ്രായേലിന്റെ ഭാഗത്ത് ​നിന്ന് മോശം പെരുമാറ്റമുണ്ടായെന്ന് സമ്മതിച്ചിട്ടുണ്ട്.

ഇസ്രായേൽ മഹത്തായ നേട്ടത്തിലേക്കെന്നും ബന്ദി മോചനത്തിന് അരികെയെന്നും നെതന്യാഹു

ലണ്ടൻ: ഹമാസ് സമ്മതം മൂളിയതോടെ വെടിനിർത്തൽ നീക്കങ്ങൾക്ക് അതിവേഗമെന്ന് സൂചന നൽകി ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹു. ഇസ്രായേൽ മഹത്തായ നേട്ടത്തിനരികെയാണെന്നും അവശേഷിക്കുന്ന ബന്ദികൾ ഗസ്സയിൽ നിന്ന് വൈകാതെ തിരികെയെത്തു​മെന്ന പ്രഖ്യാപനം അടുത്തുവെന്ന് പ്രതീക്ഷിക്കുന്നതായും നെതന്യാഹു വ്യക്തമാക്കി.

48 ബന്ദികളാണ് ഹമാസ് പിടിയിലുള്ളത്. ഇതിൽ ജീവനോടെയുള്ള 20 പേരെ ഹമാസ് വിട്ടയക്കും. ബാക്കിയുള്ളവരുടെ മൃതദേഹങ്ങൾ ഇസ്രായേലിന് കൈമാറുമെന്നാണ് വിവരം.

വെടിനിർത്തൽ ചർച്ചകൾ വേഗത്തിലാക്കാൻ യു.എസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപിന്റെ പശ്ചിമേഷ്യ പ്രതിനിധി സ്റ്റീവ് വിറ്റ്കോഫും ട്രംപിന്റെ മരുമകൻ ജാരെദ് കുഷ്നറും കൈറോയിലേക്ക് പുറപ്പെടുന്നുണ്ട്. ദിവസങ്ങൾക്കുള്ളിൽ അന്തിമ കരാറിലെത്താനാകുമെന്ന് ട്രംപും പറഞ്ഞു. അടിയന്തരമായി കരാറിന് സമ്മതിച്ചില്ലെങ്കിൽ ഹമാസ് കനത്ത പ്രത്യാഘാതം നേരിടുമെന്ന ഭീഷണിക്ക് തൊട്ടുപിന്നാലെയാണ് പുതിയ പ്രസ്താവന.

പുതിയ നീക്കങ്ങളുടെ പശ്ചാത്തലത്തിൽ ഗസ്സ സിറ്റിയിൽ ആക്രമണം അടിയന്തരമായി അവസാനിപ്പിക്കാൻ ഇസ്രായേൽ സേനക്ക് നിർദേശം ലഭിച്ചിട്ടുണ്ട്. ട്രംപിന്റെ ഗസ്സ പദ്ധതിയുടെ ഒന്നാംഘട്ടം നടപ്പാക്കുന്നതിന്റെ ഭാഗമായാണ് നടപടിയെന്നാണ് വിശദീകരണം. ആക്രമണം നിർത്താൻ വെള്ളിയാഴ്ച രാത്രി ട്രംപ് നെതന്യാഹുവിനോട് ആവശ്യപ്പെട്ടിരു​ന്നു.

എന്നിട്ടും, ഗസ്സയിലുടനീളം നടത്തിയ കുരുതിയിൽ നിരവധി ഫലസ്തീനികൾക്ക് ജീവൻ നഷ്ടമായിരുന്നു. ഗസ്സ സിറ്റിയിലും അഭയാർഥികൾ കഴിയുന്ന അൽമവാസിയിലും ആക്രമണങ്ങളിൽ ആളുകൾ കൊല്ലപ്പെട്ടു. 

Tags:    
News Summary - Greta Thunberg mistreated by Israeli forces in detention, activists say

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.