ലൈംഗീക ന്യൂനപക്ഷങ്ങളിലെ പ്രായപൂർത്തിയാകാത്തവർക്ക് കൺവേർഷൻ തെറാപ്പി നിരോധിച്ച് ഗ്രീസ്

ഗ്രീസ്: ലിംഗ-​ലൈംഗീക ന്യൂനപക്ഷ വിഭാഗങ്ങൾക്ക് അവരുടെ വ്യക്തിത്വത്തെ ഇല്ലാതാക്കുന്ന കൺവേർഷൻ തെറാപ്പികൾക്ക് നിരോധനം ഏർപ്പെടുത്തി ഗ്രീസ് സർക്കാർ. വിഭാഗത്തിലെ പ്രായപൂർത്തിയാകാത്തവരിലാണ് കൺവേർഷൻ ചികി‍ത്സ നിരോധിച്ചത്.

2025 വരെ നീണ്ടുനിൽക്കുന്ന നിയമ പരിഷ്കാരങ്ങളാണ് ലിംഗസമത്വം കൈവരിക്കുന്നതിനുവേണ്ടി ഇവിടു​ത്തെ സർക്കാർ സ്വീകരിച്ചിരിക്കുന്നത്. ഗ്രീസ് പാർലമെന്‍റ് അംഗീകരിച്ച ബിൽ പ്രകാരം തെറാപ്പികൾ നടത്താൻ വ്യക്തിയുടെ പൂർണ്ണ സമ്മതം വേണം. നിയമം ലംഘിച്ചാൽ ഡോക്ടർ നിയമനടപടി നേരിടും.

'ലൈംഗികതയും ലിംഗ സ്വത്വത്തെയും മാറ്റുന്നതാണ് കൺവേർഷൻ ചികി‍ത്സകൾ. അശാസാത്രീയമായ ഇത്തരം ചികിത്സകൾക്ക് ദോഷവശം മാത്രമേയുളളു' -ഗ്രീസ് ആരോഗ്യമന്ത്രി താനോസ് പ്ലവ്രിസ് പാർലമെന്‍റിൽ പറഞ്ഞു.

മുമ്പ് കാനഡ, ന്യൂസിലൻഡ്, ഫ്രാൻസ് എന്നീ രാജ്യങ്ങൾ കൺവേർഷൻ തെറാപ്പികൾ കുറ്റകരമാക്കിയിട്ടുണ്ട്.

Tags:    
News Summary - Greece bans LGBTQ conversion therapy

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.