ഗോടബയയുടെ രാജി ഇന്നു തന്നെ; മാറ്റമില്ലെന്ന് സ്പീക്കർ

കൊളംബോ: ജനകീയ പ്രക്ഷോഭത്തിനിടെ രാജ്യം വിട്ട ശ്രീലങ്കൻ പ്രസിഡന്റ് ഗോടബയ രാജപക്സ ഇന്നു തന്നെ അധികാരമൊഴിയുമെന്ന് റിപ്പോർട്ട്. സ്പീക്കർ മഹിന്ദ യപ അഭയ വർദനെയാണ് ഇക്കാര്യം അറിയിച്ചത്. ഗോടബയ രാജ്യം വിട്ടതിനു പിന്നാലെ പ്രധാനമന്ത്രി റനിൽ വിക്രമസിംഗെ ആക്ടിങ് പ്രസിഡന്റായി ചുമതലയേറ്റിരുന്നു. രാജ്യത്ത് അനിശ്ചിതകകാലത്തേക്ക് അടിയന്തരാവസ്ഥ പ്രഖ്യാപിക്കുകയും ചെയ്തു.

ഗോടബയ എത്രയും വേഗം രാജിവെക്കണമെന്നാണ് പ്രതിഷേധകരുടെ ആവശ്യം. ഈ ആവശ്യമുന്നയിച്ച് പാർലമെന്റിലേക്ക് മാർച്ച് നടത്തുമെന്നും സമരക്കാർ അറിയിച്ചിരുന്നു. പ്രസിഡന്റ് രാജി വെക്കു​ന്നതു വരെ പ്രക്ഷോഭം തുടരുമെന്ന് സമരക്കാർ വ്യക്തമാക്കി.

ശനിയാഴ്ച പ്രക്ഷോഭകർ ഔദ്യോഗിക വസതി കൈയേറിയതിനു പിന്നാലെയാണ് ബുധനാഴ്ച രാജിവെക്കുമെന്ന് പ്രസിഡന്റ് അറിയിച്ചത്. എന്നാൽ ഇദ്ദേഹം നാടുവിട്ടതോടെ രാജിക്കാര്യം അനിശ്ചിതത്വത്തിലായി.

അതിനിടെ,കൊളംബോയിലെ പ്രധാനമന്ത്രിയുടെ വസതിക്കു പുറത്തും പ്രതിഷേധം തുടരുകയാണ്. വസതിയിലേക്ക് കടക്കാൻ ശ്രമിച്ച നൂറുകണക്കിന് പ്രതിഷേധക്കാർക്കു നേരെ സൈന്യം കണ്ണീർ വാതകം പ്രയോഗിച്ചു. കൊളംബോയിൽ പ്രധാനമന്ത്രിയുടെ വസതിയിലേക്ക് കടക്കാൻ ശ്രമിച്ച ജനക്കൂട്ടത്തെ പിരിച്ചുവിടാൻ സുരക്ഷ സൈന്യം കണ്ണീർ വാതകം പ്രയോഗിക്കുന്നതിന്റെ ചിത്രങ്ങൾ പുറത്തുവന്നിട്ടുണ്ട്.

Tags:    
News Summary - Gotabaya's resignation today

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.