2021ൽ ആഗോളതലത്തിൽ വധശിക്ഷകളുടെ എണ്ണം 20 ശതമാനം വർധിച്ചതായി ആംനെസ്റ്റി ഇന്റർനാഷനൽ

ലണ്ടന്‍: കോവിഡ് മഹാമാരി പ്രശ്നങ്ങൾ സാരമായി ബാധിച്ച 2021ൽ ആഗോളതലത്തിൽ വധശിക്ഷയുടെ എണ്ണം 20 ശതമാനം വർധിച്ചതായി ആംനസ്റ്റി ഇന്റർനാഷനൽ. 2020ൽ 246 രാജ്യങ്ങളിൽ നിന്ന് 314 പേർക്കാണ് വധശിക്ഷ നടപ്പാക്കിയതെങ്കിൽ 2021-ൽ 18 രാജ്യങ്ങളിൽ നിന്ന് മാത്രം 579 വധശിക്ഷകൾ നടപ്പാക്കിയതായി ആംനെസ്റ്റി ഇന്റർനാഷണൽ പറഞ്ഞു. ഇറാനിലാണ് ഏറ്റവും കൂടുതൽ വധശിക്ഷകൾ രേഖപ്പെടുത്തിയിട്ടുള്ളത്.

2020 മുതൽ സൗദി അറേബ്യയിൽ വധശിക്ഷകളുടെ എണ്ണം ഇരട്ടിയായി വർദ്ധിച്ചുണ്ടെന്നും മ്യാൻമറിൽ പട്ടാള നിയമപ്രകാരം 90 ഓളം പേർ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടതായും ആംനെസ്റ്റി ചൂണ്ടിക്കാട്ടി. ബംഗ്ലാദേശ്, ഇന്ത്യ, ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോ, ഈജിപ്ത്, പാകിസ്താൻ തുടങ്ങിയ 56 രാജ്യങ്ങളിലായി 2,052 വധശിക്ഷകൾക്ക് ജഡ്ജിമാർ അനുമതി നൽകിയതായി അവർ കൂട്ടിച്ചേർത്തു.

രാജ്യത്തെ വർധിച്ചുവരുന്ന കുറ്റകൃത്യങ്ങൾക്കുള്ള ഫലപ്രദമായ പരിഹാര മാർഗങ്ങൾ എന്തെന്ന് അന്വേഷിക്കുന്നതിന് പകരം ഭരണകൂടം വധശിക്ഷ വിധിക്കുന്നത് അസ്വസ്ഥാജനകമായ നടപടിയാണെന്ന് ആംനെസ്റ്റി അഭിപ്രായപ്പെട്ടു. ആഗോള തലത്തിലുള്ള വധശിക്ഷകളുടെ എണ്ണത്തിൽ ചൈന, ഉത്തരകൊറിയ, വിയറ്റ്നാം, എന്നീ രാജ്യങ്ങളിലെ കണക്കുകൾ ഉൾപ്പെട്ടിട്ടില്ലെന്നും ഈ രാജ്യങ്ങൾ രഹസ്യസ്വഭാവത്തോടെയാണ് ഈ നടപടികൾ നടത്തുന്നതെന്നും അവർ സൂചിപ്പിച്ചു.

അതേസമയം വിർജീനിയ, മലേഷ്യ, കസാഖ്സ്ഥാന്‍, തുടങ്ങിയ രാജ്യങ്ങൾ വധശിക്ഷ നിർത്തലാക്കാനുള്ള നിയമപരിഷ്കാരങ്ങളിലൂടെ മാതൃകയായതിനെക്കുറിച്ചും അവർ സൂചിപ്പിച്ചു. ക്രൂരവും മനുഷ്യത്വരഹിതവുമായ ഈ ശിക്ഷാനടപടി എടുത്തുകളയേണ്ട സമയമായെന്നും ഭരണകൂട അനുമതിയോടെ നടത്തുന്ന കൊലപാതകങ്ങളില്ലാത്ത ഒരു ലോകം കൈയെത്തും ദൂരത്ത് തന്നെയുണ്ടെന്നും ആംനെസ്റ്റി പറഞ്ഞു. ഇനിയും വധശിക്ഷക്കെതിരെ സംഘടന പോരാടുന്നത് തുടരുമെന്നും അവർ കൂട്ടിച്ചേർത്തു. 

Tags:    
News Summary - Global Use Of Death Penalty Rise By 20% In 2021: Amnesty

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.