ഇസ്രായേലിന്റെ ഭീഷണികളെ വെല്ലുവിളിക്കാൻ ഗസ്സയിൽ പ്രവർത്തിക്കുന്ന അന്താരാഷ്ട്ര സഹായ സംഘടനകൾ

ഗസ്സ സിറ്റി: ഗസ്സ മുനമ്പിലെയും അധിനിവേശ ഫലസ്തീൻ പ്രദേശങ്ങളിലെയും തങ്ങളുടെ സഹപ്രവർത്തകരെക്കുറിച്ചുള്ള വിവരങ്ങൾ നൽകണമെന്ന ഉത്തരവ് ലംഘിക്കുമെന്ന് എട്ട് അന്താരാഷ്ട്ര സഹായ സഹായ ഗ്രൂപ്പുകൾ. ഗസ്സയുടെ ആരോഗ്യ സംരക്ഷണ സംവിധാനത്തെ നശിപ്പിച്ചതിനു ശേഷം ഫലസ്തീനികളെ പിന്തുണക്കുന്ന അന്താരാഷ്ട്ര സഹായ ഗ്രൂപ്പുകളെ ഇസ്രായേൽ അടിച്ചമർത്തുന്ന പശ്ചാത്തലത്തിലാണിത്. 

ആക്ഷൻ എയ്ഡ്, അലിയാൻസ പോർ ലാ സോളിഡാരിഡാഡ്, മെഡെസിൻസ് ഡു മോണ്ടെ, മെഡിക്കോസ് ഡെൽ മുണ്ടോ, പ്രീമിയർ അർജൻസ് ഇന്റർനാഷണൽ, അമേരിക്കൻ ഫ്രണ്ട്സ് സർവിസ് കമ്മിറ്റി, മെഡിക്കോ ഇന്റർനാഷനൽ, മെഡിക്കൽ എയ്ഡ് ഫോർ ഫലസ്തീൻസ് എന്നിവയാണ് ആ സംഘടനകൾ എന്ന് അൽജസീറ റിപ്പോർട്ട് ചെയ്തു. 

37 സഹായ ഗ്രൂപ്പുകളെ അൽ ജസീറ സമീപിച്ചപ്പോൾ, അതിൽ എട്ട് എണ്ണം ഇസ്രായേലിന് ജീവനക്കാരുടെ ലിസ്റ്റുകൾ നൽകില്ലെന്ന് പറഞ്ഞു. ഒക്സ്ഫാം, ​ഡോക്ടേഴ്സ് വിത്തൗട്ട് ബോർഡേഴ്സും ഈ തീരുമാന​ത്തെ ധിക്കരിക്കുന്ന സംഘടനകളാണ്. ബാക്കിയുള്ളവർ പ്രതികരിച്ചില്ല.

ഇസ്രായേലിന്റെ ആക്ഷൻ എയ്ഡ് ആവശ്യകതകൾ ഫലസ്തീൻ ജീവിതം നിലനിർത്തുന്ന സംവിണെന്നന്ന് അവർ പറഞ്ഞു. മാനുഷിക പ്രവർത്തനങ്ങളുമായി ബന്ധമില്ലാത്ത രാഷ്ട്രീയവും പ്രത്യയശാസ്ത്രപരവുമായ വ്യവസ്ഥകൾ അംഗീകരിക്കാനും അന്താരാഷ്ട്ര ഡാറ്റ പ്രൊട്ടക്ഷൻ മാനദണ്ഡങ്ങളും തൊഴിൽ നിയമങ്ങളും അടിസ്ഥാന മാനുഷിക തത്വങ്ങളും ലംഘിക്കാനും ഇസ്രായേൽ ചാരിറ്റികളെ നിർബന്ധിതരാക്കുന്നുവെന്നും അതിൽ പറയുന്നു.

2023 ഒക്ടോബറിൽ ഗസ്സയിൽ ഫലസ്തീനികൾക്കെതിരായ ഇസ്രായേലിന്റെ വംശഹത്യ യുദ്ധം ആരംഭിച്ചതിനുശേഷം, ഇസ്രായേൽ സൈന്യം 15 എം.എസ്.എഫ് ജീവനക്കാർ ഉൾപ്പെടെ 550ലധികം സഹായ പ്രവർത്തകരെ കൊലപ്പെടുത്തി. ജനുവരി 1ന്, 37 സഹായ സംഘടനകളുടെ ലൈസൻസുകൾ ഇസ്രായേൽ പിൻവലിച്ചു. അവർ അവരുടെ ജീവനക്കാരെക്കുറിച്ചും ഫണ്ടിങ്ങി​നെക്കുറിച്ചും പ്രവർത്തനങ്ങളെക്കുറിച്ചുമുള്ള വിവരങ്ങൾ പങ്കിട്ടിട്ടില്ലെന്ന് പഞ്ഞുകൊണ്ടായിരുന്നു ഇത്.

ഇസ്രായേൽ  മന്ത്രാലയം നിശ്ചയിച്ച നിയമങ്ങൾ അനുസരിച്ച്, സുരക്ഷക്കും സുതാര്യതക്കും വേണ്ടി കൈമാറേണ്ട വിവരങ്ങളിൽ പാസ്‌പോർട്ടുകളുടെ പകർപ്പുകൾ, സി.വികൾ, കുട്ടികൾ ഉൾപ്പെടെയുള്ള കുടുംബാംഗങ്ങളുടെ പേരുകൾ എന്നിവ ഉൾപ്പെടുന്നു.

Tags:    
News Summary - Global NGO operating in Gaza defies Israeli threats

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.