വികസ്വര രാജ്യങ്ങളുടെ കരുത്തിൽ ആഗോള വളർച്ച

ലോകം ഒരു സാമ്പത്തിക മാന്ദ്യത്തിന്റെ മുനമ്പിലാണെന്ന ഊഹാപോഹങ്ങൾക്കിടയിൽ ‘യു.എൻ ലോക സാമ്പത്തിക നിലയും സാധ്യതയും 2025’ റിപ്പോർട്ട് പുറത്തുവന്നിരിക്കുകയാണ്. ആശങ്കകൾ നിലനിൽക്കുന്നുവെങ്കിലും ചൈനയും ഇന്ത്യയും ഇന്തോനേഷ്യയും അടക്കമുള്ള വികസിച്ചുവരുന്ന വിപണികളുടെ അതിജീവനകരുത്തുകൊണ്ട് ​ആഗോള സാമ്പത്തിക വളർച്ച നിലനിർത്തുമെന്നാണ് റിപ്പോർട്ട് പറയുന്നത്.

  • ആഗോള ജി.ഡി.പി വളർച്ച 2025ൽ 2.8 ശതമാനമെന്ന് റിപ്പോർട്ട് പറയുന്നു.
  • വികസിത സമ്പദ്‍വ്യവസ്ഥകളുടെ വളർച്ച മന്ദഗതിയിലായിരിക്കും. ഉയർന്നുവരുന്ന സമ്പദ്‍വ്യവസ്ഥകൾ മുന്നോട്ടുതന്നെ കുതിക്കും.
  • ആഗോള വ്യാപാരം സ്ഥിരത കൈവരിച്ചേക്കും. ഹരിത സാ​ങ്കേതികവിദ്യയിലേക്കായിരിക്കും മാറ്റമുണ്ടാവുക.
  • വികസ്വര രാജ്യങ്ങൾ, വിശേഷിച്ച് ഏഷ്യയിൽനിന്നുള്ളവ ശരാശരി 4.5 ശതമാനം വളർച്ച കാണിക്കും.
  • ഭൗമരാഷ്ട്രീയ പ്രശ്നങ്ങൾ ആഗോള സ്ഥിരതക്ക് ഭീഷണിയായേക്കാം.
  • കാലാവസ്ഥ വ്യതിയാനം മൂലമുണ്ടാകുന്ന തീവ്ര മാറ്റങ്ങൾ കൃഷി, വിതരണ ശൃംഖല എന്നിവയെ ബാധിക്കാം.
പ്രധാന രാജ്യങ്ങളുടെ പ്രതീക്ഷിത വളർച്ച നിരക്ക് (യു.എൻ ലോക സാമ്പത്തികനിലയും സാധ്യതയും 2025 റിപ്പോർട്ടിൽ)
Tags:    
News Summary - Global growth driven by developing countries

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.