തങ്ങളുടെ പൊലീസ്​ പെഗസസ്​ വാങ്ങിയെന്ന്​ വെളിപ്പെടുത്തി ജർമൻ സർക്കാർ

ബെർലിൻ: തങ്ങളുടെ പൊലീസ്​ ഇസ്രായേൽ ചാര സോഫ്​റ്റ്​വെയറായ പെഗസസ്​ വാങ്ങിയെന്ന വെളിപ്പെടുത്തലുമായി ജർമൻ സർക്കാർ. 2019ൽ ജർമൻ ഫെഡറൽ ക്രിമിനൽ പൊലീസ്​ ഓഫിസ്​ (ബി.കെ.എ) പെഗസസ്​ വാങ്ങിയെന്ന് വിവരം ചൊവ്വാഴ്ച ​പുറത്താകുകയായിരുന്നു. നേരത്തേ ജർമൻ പത്രമായ ഡൈ സേയ്​ത്​ ഇക്കാര്യം റിപ്പോർട്ട്​ ചെയ്​തിരുന്നു.

പെഗസസിനെ എങ്ങനെയാണ്​ ബി.കെ.എ ഉപയോഗിച്ചതെന്ന കാര്യം വ്യക്തമല്ല. ബി.കെ.എ വൈസ്​ പ്രസിഡന്‍റ്​ മാർട്ടീന ലിങ്ക്​ പെഗസസ്​ വാങ്ങിയെന്ന വിവരം സ്​ഥിരീകരിച്ചതായി ജർമൻ മാധ്യമങ്ങൾ റിപ്പോർട്ട്​ ചെയ്​തു.

​2020ഓടെ പെഗസസ്​ ട്രോജൻ സോഫ്​റ്റ്​വെയറിന്‍റെ ഒരു പതിപ്പ്​ ബി.കെ.എ സ്വന്തമാക്കി. തീവ്രാവാദ പ്രവർത്തനങ്ങളും സംഘടിത കുറ്റകൃത്യങ്ങളും നിരീക്ഷിക്കുന്നതിന്​ ഇവ ഉപയോഗിച്ചതായും പറയുന്നു.

ലോകത്തിലെ വിവിധ സർക്കാറുകൾ പൗരന്മാരെ നിരീക്ഷിക്കുന്നതിനായി ഇസ്രായേൽ ചാര സോഫ്​റ്റ്​വെയറായ പെഗസസ്​ ഉപയോഗിച്ചുവെന്ന റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. ഇന്ത്യയിൽ മൂ​ന്നൂറിലധികം പേരുടെ ഫോണുകൾ ചോർത്തിയതായാണ്​ പുറത്തുവന്ന വിവരം. രാഷ്​ട്രീയക്കാർ, കേന്ദ്ര മന്ത്രിമാർ, മധ്യമപ്രവർത്തകർ, ആക്​ടിവിസ്റ്റുകൾ തുടങ്ങിയവരുടെ ഫോണുകൾ ചോർത്തിയതായാണ്​ റിപ്പോർട്ടുകൾ. കേന്ദ്രഏജൻസികൾക്ക്​ മാത്രമാണ്​ പെഗസസ്​ ലഭ്യമാകുക. എന്നാൽ ആരോപണം കേന്ദ്രസർക്കാർ നിഷേധിച്ചിരുന്നു. 

Tags:    
News Summary - German Government Admits Its Police Secretly Bought Pegasus Spyware

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.