ബർലിൻ: ഡീസൽ സബ്‌സിഡി വെട്ടിക്കുറച്ചതിൽ പ്രതിഷേധിച്ച് ജർമനിയിൽ കർഷകരുടെ പ്രതിഷേധം. ബർലിൻ നഗരഹൃദയത്തിലെ ബ്രാൻഡൻബർഗ് ഗേറ്റിൽ ട്രാക്ടറുകളും ട്രക്കുകളും നിർത്തിയിട്ട് കർഷകർ റോഡ് ഉപരോധിച്ച് കൊണ്ടാണ് സമരം നടത്തിയത്. ഇതിനുപുറമെ, രാജ്യമെമ്പാടും പ്രധാന ഹൈവേകളിലും പ്രതിഷേധ സമരം നടന്നു.
`കർഷകരില്ലെങ്കിൽ ഭാവിയില്ല' എന്നെഴുതിയ പ്ലക്കാർഡുകളുമായാണ് സമരം നടക്കുന്നത്. ഈ വർഷത്തെ ബജറ്റ് നിയമവിരുദ്ധമാണെന്ന ഭരണഘടനാ കോടതിയുടെ വിധിയെ തുടർന്ന് പ്രതിസന്ധി പരിഹരിക്കാ നുള്ള സർക്കാർ നടപടിയുടെ ഭാഗമായാണു കാർഷിക സബ്‌സിഡി വെട്ടിക്കുറച്ചത്. സബ്‌സിഡി പുനഃസ്‌ഥാപിച്ചില്ലെങ്കിൽ ഭക്ഷ്യവിതരണം അപകടത്തിലാകുമെന്ന് കർഷക സംഘടനയായ ഡിബിവി മുന്നറിയിപ്പു നൽകിയിരിക്കുകയാണിപ്പോൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.