ബെർലിൻ: ഇറാനുമായി തുടരുന്ന യുദ്ധത്തിൽ യു.എസിനെ നാണംകെടുത്തിയ ഇറാൻ മേൽക്കൈ നേടിയെന്നും സംഘർഷത്തിൽനിന്ന് തലയൂരാൻ വഴിയറിയാതെ അമേരിക്ക ഉഴറുകയാണെന്നും ജർമൻ ചാൻസ്‍ലർ ഫ്രഡറിക് മെർസ്. ‘‘ഇത്തരം സംഘർഷങ്ങളിൽ തലവെക്കാതിരിക്കുകയാണ് വേണ്ടത്. അവസാനം രക്ഷപ്പെടേണ്ടിവരും. അഫ്ഗാനിസ്താനിൽ 20 വർഷം ഇടപെട്ട ശേഷം നാമത് കണ്ടതാണ്.
ഇറാഖിലും കണ്ടു’’- ജർമൻ നഗരമായ മാഴ്സ്ബെർഗിൽ വിദ്യാർഥികളോടായി അദ്ദേഹം പറഞ്ഞു. ‘‘ഇറാൻ പ്രതിനിധികൾ അതിസമർഥമായാണ് ചർച്ചകളിൽ പങ്കെടുക്കുന്നത്. അവർ ഏവരും പ്രതീക്ഷിച്ചതിനെക്കാൾ കരുത്തരാണ്. ഒരു രാജ്യത്തെ മൊത്തത്തിൽ ഇറാൻ നേതൃത്വം നാണം കെടുത്തുകയാണ്’’- മെർസ് കൂട്ടിച്ചേർത്തു. വെടിനിർത്തൽ ചർച്ചകൾക്കായി റഷ്യയിലുള്ള ഇറാൻ വിദേശകാര്യമന്ത്രി അബ്ബാസ് അറാഗ്ച്ചി, അമേരിക്ക മുന്നോട്ടുവെക്കുന്ന പരിധിവിട്ട ആവശ്യങ്ങൾ ചർച്ചകൾ വഴിമുട്ടിക്കുകയാണെന്ന് കുറ്റപ്പെടുത്തുന്നു. അതിനിടെ, ഇപ്പോഴും പ്രതിസന്ധി തുടരുന്ന ഹുർമുസ് കടലിടുക്ക് വഴി 24 മണിക്കൂറിനിടെ സഞ്ചരിച്ചത് ഏഴ് കപ്പലുകൾ. ഇറാഖി തുറമുഖങ്ങളിൽനിന്നുള്ളവയും ചരക്കുകയറ്റാതെ ഇറാൻ തുറമുഖത്തുനിന്ന് പോയ ഒന്നുമാണ് അവ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.