യൂറോപ്പിൽ സൂപ്പർമാർക്കറ്റുകളിലെ ഫ്രിഡ്ജുകൾ വീണ്ടും ഹാക്ക് ചെയ്തു
ലണ്ടൻ: ലണ്ടൻ: യൂറോപ്പിലെ വിവിധ രാജ്യങ്ങളിലെ സൂപ്പർമാർക്കറ്റുകളിലെ ഫ്രിഡ്ജുകളും ഫ്രീസറുകളും സൈബർ ആക്രമണത്തിലൂടെ ഹാക്ക് ചെയ്ത് താപനില ഉയർത്തിയതായി റിപ്പോർട്ട്. ഇതോടെ ടൺ കണക്കിന് ഭക്ഷ്യവസ്തുക്കൾ നശിക്കുകയും ദശലക്ഷക്കണക്കിന് യൂറോയുടെ നഷ്ടമുണ്ടാകുകയും ചെയ്തു. ഫ്രിഡ്ജുകളുടെ താപനില വിദൂര നിയന്ത്രണത്തിലൂടെ മാറ്റിയാണ് ആക്രമണം നടത്തിയത്.
സ്വീഡനിലെ ഒരു സൂപ്പർമാർക്കറ്റിലെ ഫ്രിഡ്ജുകളുടെയും ഫ്രീസറുകളുടെയും താപനില 50 ഡിഗ്രി സെൽഷ്യസായി ഉയർത്തിയതായി അധികൃതർ അറിയിച്ചു. ഫ്രാൻസ്, ബെൽജിയം, നെതർലൻഡ്‌സ് എന്നിവിടങ്ങളിലെ നൂറുകണക്കിന് സൂപ്പർമാർക്കറ്റുകളിലും ചെറുകിട കടകളിലും സമാനമായ ആക്രമണം നേരത്തേ നടന്നിരുന്നു. സ്വീഡൻ, ബെൽജിയം, ലക്സംബർഗ്, അയർലൻഡ്, ഇറ്റലി, എസ്റ്റോണിയ തുടങ്ങി കുറഞ്ഞത് ആറ് യൂറോപ്യൻ രാജ്യങ്ങളിലെ സൂപ്പർമാർക്കറ്റുകളിൽ തിങ്കളാഴ്ച പ്രശ്നങ്ങൾ റിപ്പോർട്ട് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.