'ട്രംപ് തന്നെയാണ് ഇപ്പോഴും നിങ്ങളുടെ പ്രസിഡന്‍റ്': ഡെമോക്രാറ്റുകളുടെ മുന്നേറ്റത്തിന് പിന്നാലെ സന്ദേശവുമായി വൈറ്റ് ഹൗസ്

വാഷിങ്ടൺ: യു.എസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് തന്നെയെന്ന് പോസ്റ്റ് പങ്കുവെച്ച് വൈറ്റ് ഹൗസ്. ചൊവ്വാഴ്ച നടന്ന ഇടക്കാല തെരഞ്ഞെടുപ്പിൽ ഹൗസ് ഓഫ് റെപ്രസെന്റേറ്റീവിലും സെനറ്റിലും ഡെമോക്രാറ്റുകൾ വൻ വിജയം നേടുകയും കോൺഗ്രസിലെ റിപ്പബ്ലിക്കൻ നിയന്ത്രണം അവസാനിപ്പിക്കുകയും ചെയ്തതിന് തൊട്ടുപിന്നാലെയാണ് വൈറ്റ് ഹൗസിന്റെ ഔദ്യോഗിക എക്സ്  അക്കൗണ്ടിൽ ഈ പോസ്റ്റ് പ്രത്യക്ഷപ്പെട്ടത്.

നേരത്തെ ഇരുസഭകളിലും റിപ്പബ്ലിക്കൻ പാർട്ടിക്ക് ചെറിയ ഭൂരിപക്ഷം മാത്രമാണ് ഉണ്ടായിരുന്നത്. എന്നാൽ ഇപ്പോഴത്തെ തെരഞ്ഞെടുപ്പ് ഫലം ട്രംപിന്‍റെ നിയമനിർമാണ അജണ്ടകളെ തടയാൻ ഡെമോക്രാറ്റുകൾക്ക് കൂടുതൽ കരുത്ത് നൽകുമെന്നാണ് പ്രതീക്ഷിക്കുന്നത്. തെരഞ്ഞെടുപ്പിൽ ഡെമോക്രാറ്റുകൾ മികച്ച പ്രകടനം നടത്തിയെന്ന് ട്രംപ് നേരത്തെ സമ്മതിച്ചിരുന്നു. താൻ സ്ഥാനാർഥിയായി മത്സരരംഗത്ത് ഉണ്ടായിരുന്നുവെങ്കിൽ റിപ്പബ്ലിക്കൻ സ്ഥാനാർത്ഥികൾ കൂടുതൽ മികച്ച പ്രകടനം കാഴ്ചവെക്കുമായിരുന്നുവെന്നും ട്രംപ് വാദിച്ചു.

തന്‍റെ ഇറാൻ നയത്തെ വോട്ടർമാർ പിന്തുണച്ചുവെന്നും എന്നാൽ ഉയർന്ന പെട്രോൾ വിലയുടെ ഹ്രസ്വകാല പ്രത്യാഘാതങ്ങൾ അംഗീകരിക്കാൻ അവർ "ത്ഒസരുപക്ഷേ തയ്യാറായിരുന്നില്ല"ത്സ എന്നും അദ്ദേഹം പറഞ്ഞു. ഡെമോക്രാറ്റിക് സ്ഥാനാർഥികൾ കഠിനമായി പ്രചാരണം നടത്തിയതിനെ പ്രശംസിച്ച ട്രംപ്, ഈ ഫലം തനിക്കേറ്റ ഒരു തിരിച്ചടിയല്ലെന്നും വാദിച്ചു. കുടിയേറ്റം ഉൾപ്പെടെയുള്ള നിരവധി വിഷയങ്ങളിൽ ഡെമോക്രാറ്റുകളുമായി സഹകരിച്ച് പ്രവർത്തിക്കാൻ താൻ തയാറാണെന്നും ട്രംപ് വ്യക്തമാക്കി.

Tags:    
News Summary - White House issues message following Democrats' advance

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.