ബ്രയാൻ കെംപ്
ന്യൂയോർക്: ഹിന്ദു-അമേരിക്കൻ സമൂഹത്തിന്റെ സംഭാവനകളെ ആദരിക്കുന്നതിന്റെ ഭാഗമായി ഒക്ടോബർ ഹിന്ദു പൈതൃക മാസമായി അമേരിക്കയിലെ ജോർജിയ സംസ്ഥാനം പ്രഖ്യാപിച്ചു. ഗവർണർ ബ്രയാൻ കെംപ് ആണ് ഇക്കാര്യം പ്രഖ്യാപിച്ചത്.
ഹിന്ദു സംസ്കാരവും ഇന്ത്യയിലെ വൈവിധ്യം നിറഞ്ഞ ആത്മീയ പാരമ്പര്യങ്ങളും അടിസ്ഥാനമാക്കിയാണ് ഹിന്ദു പൈതൃക മാസം ആഘോഷിക്കുകയെന്ന് ഗവർണർ പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു. ജോർജിയയുടെ സമഗ്ര വികസനത്തിന് ഹിന്ദു അമേരിക്കൻ സമൂഹം നിർണായക സംഭാവനകൾ നൽകിയിട്ടുള്ളതായി ആഗസ്റ്റ് 23ന് പുറപ്പെടുവിച്ച പ്രസ്താവനയിൽ പറയുന്നു.
ജോർജിയ ഗവർണറുടെ പ്രഖ്യാപനത്തെ അമേരിക്കയിലെ പ്രമുഖ ഹിന്ദു സംഘടനയായ കൊയലീഷൻ ഓഫ് ഹിന്ദൂസ് ഓഫ് നോർത്ത് അമേരിക്ക സ്വാഗതം ചെയ്തു. ഹിന്ദു സമൂഹത്തെ അംഗീകരിച്ച ഗവർണർ ബ്രയാൻ കെംപിന് സംഘടന നന്ദി പറയുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.