ലിംഗവിവേചനം കാണിച്ചതായി പരാതി; വനിത ഉദ്യോഗസ്ഥർക്ക് 118 ദശലക്ഷം ഡോളർ നൽകി ഗൂഗ്ൾ

ന്യൂയോർക്: ലിംഗവിവേചനം കാണിച്ചുവെന്ന വനിത ജീവനക്കാരുടെ പരാതി തീർപ്പാക്കിയതായി ഗൂഗ്ൾ. 118 ദശലക്ഷം ഡോളർ(ഏകദേശം 9,224,862,400 രൂപ) നൽകിയാണ് ഗൂഗ്ൾ പരാതി ഒത്തുതീർപ്പാക്കിയത്. എന്നാൽ വിവേചനം കാണിച്ചുവെന്ന് കുറ്റസമ്മതം നടത്താൻ ഗൂഗ്ൾ തയാറായില്ല.

വനിത ജീവനക്കാർക്ക് പുരുഷ ജീവനക്കാർക്ക് തുല്യ വേതനം നൽകുന്നില്ലെന്നും അവരെ ഉയർന്ന തസ്തികകളിൽ നിയമിക്കുന്നില്ലെന്നുമായിരുന്നു ഗൂഗ്ളിനെതിരായ പരാതി. 2013 മുതൽ ഗൂഗ്ളിന്റെ കാലിഫോർണിയ ഓഫിസിൽ ജോലി ചെയ്തിരുന്ന 15,500 വനിത ജീവനക്കാർക്കാണ് പണം നൽകിയത്. 2017 ൽ വനിത ജീവനക്കാർ സാൻഫ്രാൻസിസ്കോ കോടതിയിൽ വിവേചനം സംബന്ധിച്ച് പരാതി നൽകുകയായിരുന്നു.

​ഒരേ തസ്തികളിൽ ജോലിചെയ്തിട്ടും പുരുഷൻ​മാരേക്കാൾ കുറഞ്ഞ വേതനമാണ് വനിത ജീവനക്കാർക്ക് നൽകിയതെന്നു കാണിച്ചായിരുന്നു പരാതി. പുരുഷൻമാരായ ജീവനക്കാർക്കൊപ്പം യോഗ്യതയും പ്രവൃത്തിപരിചയവും ഉണ്ടായിട്ടും സ്ഥാനക്കയറ്റം നൽകുന്നില്ലെന്നും പരാതിയിൽ ഉന്നയിച്ചു. ഗൂഗ്ളിന്റെ വിവേചനം മൂലം നിരവധി വനിത ജീവനക്കാരാണ് കമ്പനിയിൽ നിന്ന് രാജിവെച്ചത്.

Tags:    
News Summary - Gender Discrimination case; google pays $118 Million To Female Staff

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.