ലോകത്തിലെ ഏറ്റവും സുരക്ഷിതമായ എയർലൈൻ; ജി.സി.സിയിൽ നിന്നും പട്ടികയിൽ ഇടംപിടിച്ച് മൂന്ന് കമ്പനികൾ

2024ലെ ലോകത്തിലെ ഏറ്റവും സുരക്ഷിതമായ വിമാനകമ്പനികളുടെ പട്ടികയിൽ ജി.സി.സിയിൽ നിന്നും മൂന്ന് എയർലൈനുകളും ഇടംപിടിച്ചു. യു.എ.ഇയിൽ നിന്നുള്ള എമിറേറ്റ്സ്, ഇത്തിഹാദ് എയർലൈനുകളും ഖത്തർ എയർവേയ്സുമാണ് പട്ടികയിൽ ഇടംപിടിച്ച കമ്പനികൾ.

എയർ ന്യൂസിലാൻഡാണ് പട്ടികയിൽ ഒന്നാം സ്ഥാനത്ത്. ക്വാന്റാനസ്, വിർജിൻ ആസ്ട്രേലിയ എന്നി കമ്പനികളാണ് രണ്ടും മൂന്നും സ്ഥാനങ്ങളിൽ. എത്തിഹാദ് എയർവേയ്സ്, ഖത്തർ എയർവേയ്സ്, എമിറേറ്റ്സ്, നിപ്പോൺ എയർവേയ്സ്, ഫിൻഎയർ, കാത്തി പസഫിക് എയർവേയ്സ്, അലസ്ക എയർലൈൻ എന്നിവയാണ് ആദ്യ പത്തിലുള്ള മറ്റ് വിമാന കമ്പനികൾ.

അലസ്ക എയർ ഉൾപ്പടെ വിമാനങ്ങളിലെ സുരക്ഷാവീഴ്ചകൾ സംബന്ധിച്ച റിപ്പോർട്ടുകൾക്കിടെയാണ് സുരക്ഷിതമായ എയർലൈനുകളു​ടെ പട്ടിക വീണ്ടും പുറത്ത് വന്നിരിക്കുന്നത്. പറന്നുയർന്ന ഉടൻ തന്നെ വിമാനത്തിന്‍റെ ഡോർ തകർന്ന് തെറിച്ച് പോയതിനെ തുടർന്നാ അലസ്ക എയർലൈനിന്റെ ബോയിങ്ങ് 737 വിമാനം അടിയന്തര ലാൻഡിങ് നടത്തിയിരുന്നു. ഡോർ ഇളകിത്തെറിച്ച് ഫോണും മറ്റു വസ്തുക്കളും പുറത്തേക്ക് വീഴുന്ന ഭയാനകമായ ദൃശ്യങ്ങളാണ് സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നത്. ഡോർ തകർന്ന് കാബിനിൽ സമ്മർദ്ദം ഉയർന്നതിനെ തുടർന്ന് വെള്ളിയാഴ്ച വൈകീട്ടാണ് വിമാനം പോർട്ട്ലാന്‍റ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ അടിയന്തരമായി തിരിച്ചിറക്കിയത്

Tags:    
News Summary - GCC Airways among list of top 25 safest airlines

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.