ഗസ്സ സിറ്റി: വെടിനിർത്തൽ ധാരണ ലംഘിച്ച് ഗസ്സയിൽ ഇസ്രയേൽ കൊലപ്പെടുത്തിയവുടെ എണ്ണം 1031 ആയി. ഗസ്സയുടെ ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച്, വ്യാഴാഴ്ച വരെ ഇസ്രായേലി വെടിനിർത്തൽ കരാർ ലംഘിച്ചതിൽ 1,031 ഫലസ്തീനികൾ കൊല്ലപ്പെടുകയും 3,309 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. കൂടാതെ വെള്ളിയാഴ്ച ഗാസ മുനമ്പിലുടനീളം ഇസ്രായേൽ നടത്തിയ ആക്രമണങ്ങളിൽ അഞ്ചു ഫലസ്തീനികൾ കൊല്ലപ്പെട്ടു. ഇതിൽ മൂന്ന് പേർ പോലീസുകാരാണ്. മധ്യ ഗാസയിലെ അൽ-മഗാസി അഭയാർഥി ക്യാമ്പിലേക്കുള്ള പ്രവേശന കവാടത്തിൽ സിവിലിയൻ വാഹനത്തെ ലക്ഷ്യമിട്ട് ഇസ്രായേൽ നടത്തിയ ഡ്രോൺ ആക്രമണത്തെത്തുടർന്ന് മൂന്ന് ഫലസ്തീനികൾ കൊല്ലപ്പെട്ടു.
വാഹനത്തിന് നേരെ ഒരു ഇസ്രായേലി ഡ്രോൺ കുറഞ്ഞത് രണ്ട് മിസൈലുകളെങ്കിലും എറിഞ്ഞു. അത് തീപിടിക്കുകയും മരണങ്ങളും ദുരുതര പരിക്കുകൾക്കും കാരണമായതായി ദൃക്‌സാക്ഷികൾ പറഞ്ഞതായി അനദൊലു റിപ്പോർട്ട് ചെയ്തു. കൊല്ലപ്പെട്ട മൂന്ന് പേരും പൊലീസ് ഉദ്യോഗസ്ഥരാണെന്ന് ഗാസ ആഭ്യന്തര മന്ത്രാലയം പറഞ്ഞു. ബയ്ത്ത് ലാഹിയയിൽ ഇസ്രായേലി ഡ്രോൺ ആക്രമണത്തിൽ 35 കാരൻ കൊല്ലപ്പെട്ടു. അദ്ദേഹത്തിന്റെ മൃതദേഹം അൽ-ഷിഫ ആശുപത്രിയിലേക്ക് കൊണ്ടുപോയി എന്ന് ഒരു മെഡിക്കൽ വൃത്തങ്ങൾ പറഞ്ഞു.
വെള്ളിയാഴ്ച ഗാസ നഗരത്തിന് പടിഞ്ഞാറുള്ള അൽ-നാസർ പരിസരത്ത് നടന്ന മറ്റൊരു ഇസ്രായേലി ഡ്രോൺ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ 32 കാരനായ വാലിദ് ഹനിയ മരിച്ചു.നഗരത്തിന്റെ തെക്കും പടിഞ്ഞാറുമുള്ള ജനവാസ മേഖലകളിലെ ഫലസ്തീൻ വീടുകൾക്ക് നേരെ ഇസ്രായേലി സൈനിക വാഹനങ്ങൾ കനത്ത മെഷീൻ-ഗൺ വെടിവയ്പ്പ് നടത്തിയതായി ദൃക്‌സാക്ഷികൾ അനദൊലു ഏജൻസിയോട് പറഞ്ഞു. ഗസ്സയിൽ 2025 ഒക്ടോബർ 10 മുതൽ വെടിനിർത്തൽ കരാർ പ്രാബല്യത്തിൽ ഉണ്ട്. എന്നാൽ വെടിനിർത്ത പ്രഖ്യാപിച്ചിട്ടും ഗസ്സയിൽ ജനങ്ങൾക്ക് സമാധാന ജീവിതം സാധ്യമാവുന്നില്ലെന്ന് വിവിധ അന്താരാഷ്ട്ര ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നു. ജന സാന്നിധ്യമുള്ള മാർക്കറ്റുകൾക്കും കഫേകൾക്കും നേരെ പകൽ സമത്തും യാതൊരു തരത്തിലുള്ള മുന്നറിയിപ്പുകൂടാതെയുള്ള ഇസ്രായേൽ ആക്രമണം തുടരുകയാണ്. ഫലസ്തീനികൾ താമസിക്കുന്നതിനായി കെട്ടിയുണ്ടാക്കിയ താല്ക്കാലി കൂടാരങ്ങൾക്കു നേരെയും നിർബാധം ആക്രമണം തുടരുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.