തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി പുതുതായി പുറത്തിറക്കുന്ന സൂപ്പർ ഫാസ്റ്റ് ബസോടിച്ച് ഗതാഗതമന്ത്രി കെ.ബി ഗണേഷ് കുമാർ. ഫേസ്ബുക്കിലൂടെയാണ് പുതിയ സൂപ്പർഫാസ്റ്റ് ബസ് ഓടിക്കുന്ന വിഡിയോ ഗണേഷ് കുമാർ പുറത്തുവിട്ടത്.
കെ.എസ്.ആർ.ടി.സിക്കായി പുതിയ ബസുകൾ വരുമെന്ന് പറഞ്ഞു, വന്നു. പുതിയ സൂപ്പർ ഫാസ്റ്റ്, ഫാസ്റ്റ് പാസഞ്ചർ ബസുകൾ ഓടിച്ചു ട്രയൽ നോക്കി.ചില നിർദ്ദേശങ്ങൾ ബന്ധപ്പെട്ടവരെ അറിയിച്ചിട്ടുണ്ട്. ചെറിയ ചെറിയ മാറ്റങ്ങൾ മാത്രം വരുത്തി ഉടൻതന്നെ ബാക്കി ബസുകൾ കൂടി എത്തും.പുതിയ ടെക്‌നോളജിയും കൂടുതൽ സൗകര്യങ്ങളും ഒരുക്കിയാണ് ബസ് എത്തുന്നതെന്ന് ഗണേഷ് കുമാർ ഫേസ്ബുക്കിൽ കുറിച്ചു.
ഓട്ടോമൊബീൽ കോർപറേഷൻ ഓഫ് ഗോവ ലിമിറ്റഡ് എന്ന ബസ് നിർമാതാക്കളാണ് ടാറ്റയുടെ ഈ ബസിന്റെ ബോഡി നിർമിച്ചിരിക്കുന്നത്. 143 പുതിയ ബസുകൾ വാങ്ങാനാണ് കെ.എസ്.ആർ.ടി.സി തീരുമാനം. ഇതിനായി ടാറ്റ, അശോക് ലൈലാൻഡ്, ഐഷർ കമ്പനികളുമായി കെ.എസ്.ആർ.ടിസി കരാർ ഒപ്പിട്ടു. ആദ്യഘട്ടത്തിൽ 80 ബസുകളാണ് എത്തുക.
ഇതിൽ 60 സൂപ്പർ ഫാസ്റ്റും 20 ഫാസ്റ്റ് പാസഞ്ചറ ബസുകളുമാണ് ഉള്ളത്. കൂടാതെ എട്ട് എ.സി സ്ലീപ്പർ, 10 സ്ലീപ്പർ കം സീറ്റർ. എട്ട് എ.സി സെമി സ്ലീപ്പറുകൾ എന്നിവയും കെ.എസ്.ആർ.ടി.സി വാങ്ങും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.