വാഗൺ ആർ സ്വിവെൽ സീറ്റ്

മുതിർന്നവർക്കും ഭിന്നശേഷിക്കാർക്കും കൂടുതൽ പരിഗണന; വാഗൺ ആറിൽ പുതിയ ഫീച്ചർ അവതരിപ്പിച്ച് മാരുതി

രാജ്യത്തെ മുൻനിര വാഹനനിർമാതാക്കളായ മാരുതി സുസുകി കൂടുതൽ ഉപയോക്തൃ സൗഹൃദമാകുന്നതിന്റെ ഭാഗമായി പ്രായമായവർക്കും ഭിന്നശേഷിക്കാർക്കും കൂടുതൽ പരിഗണന നൽകുന്ന കറക്കി (Rotatable) ഉപയോഗിക്കാവുന്ന മുൻ സീറ്റ് ഓപ്ഷൻ വാഗൺ ആറിൽ അവതരിപ്പിച്ചു. ഇത് വാഹനത്തിലേക്ക് കയറാനും ഇറങ്ങാനും കൂടുതൽ എളുപ്പമാക്കും. ഉപഭോക്താക്കളുടെ പൂർണ പിന്തുണയോടെ അവതരിപ്പിച്ച പുതിയ ഫീച്ചർ, തുടക്കത്തിൽ രാജ്യത്തെ 11 പ്രധാന നഗരങ്ങളിലെ 200 അറീന ഡീലർഷിപ്പുകളിൽ നിന്നും വാഹന ഉടമകൾക്ക് ഉപയോഗപ്പെടുത്താം. എന്നാൽ കറക്കി ഉപയോഗിക്കാൻ സാധിക്കുന്ന ഈ സീറ്റിന്റെ വില ഔദ്യോഗികമായി കമ്പനി പുറത്തുവിട്ടിട്ടില്ല.

മാരുതി സുസുകി വാഗൺ ആർ സ്വിവെൽ സീറ്റ്

2019 മുതൽ വിപണിയിൽ അവതരിപ്പിച്ച വാഗൺ ആർ മോഡലുകളിലാണ് ഈ സീറ്റിങ് സജ്ജീകരണം ഉൾപ്പെടുത്താൻ സാധിക്കുന്നത്. കാറിന്റെ രൂപത്തിൽ മാറ്റങ്ങളൊന്നും വരുത്താതെ ഒരു മണിക്കൂറിനുള്ളിൽ പുതിയ സ്വിവെൽ സീറ്റ് ഇൻസ്റ്റാൾ ചെയ്യാൻ സാധിക്കും. കൂടാതെ ഫാക്ടറിയിൽ നിന്നും ഘടിപ്പിച്ച സീറ്റിന് ഈ പ്രക്രിയയിൽ ഒരു മാറ്റവും ആവശ്യമില്ല. മറ്റു ഹാച്ച്ബാക്ക് മോഡലുകളെ അപേക്ഷിച്ച് വാഗൺ ആറിന് ഉയരവും ഉള്ളിലെ സ്ഥലവും കൂടുതൽ ആയതിനാൽ എളുപ്പത്തിൽ ഈ സീറ്റ് ഇൻസ്റ്റാൾ ചെയ്യാൻ സാധിക്കുമെന്ന് കമ്പനി അവകാശപ്പെടുന്നുണ്ട്.

വാഗൺ ആർ സ്വിവെൽ സീറ്റ്

സീറ്റുകളിൽ പരിഷ്‌ക്കരണം കൊണ്ട് വരുമ്പോൾ സുരക്ഷയിൽ വീഴ്ചയുണ്ടാകുമോ എന്ന ഭയവും ഉപഭോക്താക്കൾക്ക് വേണ്ട. ഓട്ടോമോട്ടീവ് റിസർച്ച് അസോസിയേഷൻ ഓഫ് ഇന്ത്യ (എ.ആർ.എ.ഐ) വിജയകരമായി സ്വിവെൽ സീറ്റുകളുടെ സുരക്ഷ പരീക്ഷണം പൂർത്തിയാക്കിയിട്ടുണ്ട്. കൂടാതെ പുതുതായി ഇൻസ്റ്റാൾ ചെയ്യുന്ന സീറ്റുകൾക്ക് മൂന്ന് വർഷത്തെ വാറന്റിയും മാരുതി സുസുകി നൽകുന്നുണ്ട്. 

Tags:    
News Summary - Maruti introduces new feature in Wagon R to provide more consideration for senior citizens and differently-abled people

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.