Posted On
date_range Updated On
date_range ജി7 ഉച്ചകോടി ഇന്ന് സമാപിക്കും; പ്രധാന അജണ്ട ഇറാൻ -ഇസ്രായേൽ സംഘർഷം
ടോറന്റോ: കാനഡയിൽ ഞായറാഴ്ച ആരംഭിച്ച ജി7 ഉച്ചകോടി ചൊവ്വാഴ്ച സമാപിക്കും. യു.എസ്, ബ്രിട്ടൻ, ജപ്പാൻ, ഇറ്റലി, ജർമനി, ഫ്രാൻസ്, കാനഡ എന്നീ രാഷ്ട്രനേതാക്കളാണ് കാനഡയിലെ കനാനാസ്കിസിൽ മൂന്നുദിവസം നടക്കുന്ന ഉച്ചകോടിയിൽ പങ്കെടുക്കുന്നത്. ഇത്തവണത്തെ ഉച്ചകോടിയുടെ മുഖ്യ അജണ്ട അപ്രതീക്ഷിതമായി ഇറാൻ -ഇസ്രായേൽ സംഘർഷമായി മാറി.
കൂട്ടായ്മയിലെ ഏതാണ്ടെല്ലാ രാജ്യങ്ങളും ഇസ്രായേലിനെ പിന്തുണക്കുന്നവരാണ്. ഇസ്രായേലിനെ സഹായിക്കാൻ സൈന്യത്തെ അയക്കുന്നത് ഇവയിൽ ചില രാജ്യങ്ങൾ ആലോചിക്കുന്നതായി റിപ്പോർട്ടുണ്ടായിരുന്നു. ആദ്യം ജി6 കൂട്ടായ്മയായിരുന്നതിൽ പിന്നീട് കാനഡയെ കൂടി ഉൾപ്പെടുത്തുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.