ബെയ്ജിങ്: കോവിഡിെൻറ ഉൽഭവത്തെ കുറിച്ച് ഇപ്പോഴും തർക്കം നിലനിൽക്കുകയാണ്. ചൈനീസ് പ്രവിശ്യയായ വൂഹാനിലെ പരീക്ഷണ ശാലയിൽ നിന്നാണ് കോവിഡ് വൈറസ് പുറത്തുവന്നതെന്നാണ് പ്രധാന ആരോപണം. എന്നാൽ ചൈന ഇതുവരെ ഇക്കാര്യം അംഗീകരിച്ചിട്ടില്ല.
ചൈനയിലെ കോവിഡ് കണക്കുകളെ കുറിച്ചും സംശയം നിലനിൽക്കുകയാണ്. കോവിഡ് സംബന്ധിച്ച് യഥാർഥ കണക്കുകളല്ല ചൈന പുറത്തുവിടുന്നതെന്നും റിപ്പോർട്ടുണ്ട്. 2019 മുതൽ രാജ്യത്ത് 5235 പേർ കോവിഡ് ബാധിച്ച് മരിച്ചിട്ടുണ്ടെന്നാണ് ചൈന പുറത്തുവിട്ട കണക്ക്.
കോവിഡ് ബാധിച്ച് മരിക്കുന്നവരുടെ എണ്ണം വർധിക്കുകയാണ് രാജ്യത്ത്. ബുധനാഴ്ച ചുരുങ്ങിയത് 30 പേരെങ്കിലും സംസ്കരിച്ചതായി ശ്മാശാന ജീവനക്കാർ പറഞ്ഞു. രണ്ടാഴ്ചയായി ചൈനയിൽ കോവിഡ് മരണങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. കോവിഡ് ബാധിച്ചാണ് തെൻറ കുടുംബാംഗങ്ങളിലൊരാൾ മരിച്ചതെന്ന് മറ്റൊരാളും മാധ്യമങ്ങളോട് വെളിപ്പെടുത്തി.
ചൈനയിലെ ശ്മശാനങ്ങൾ നിറഞ്ഞുകവിഞ്ഞതായി റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു. ഡിസംബർ നാലിനു ശേഷവും ചൈനയിൽ കോവിഡ് മരണം വർധിക്കുകയാണ്.
ബെയ്ജിങ്ങിൽ അടുത്തിടെ രണ്ട് മുൻ മാധ്യമപ്രവർത്തകർ കോവിഡ് ബാധിച്ചതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. പീപ്ൾസ് ഡെയ്ലി മുൻ റിപ്പോർട്ടർ യാങ് ലിയാങ്ഹുവ(74), മുൻ ചൈന യൂത്ത് ഡെയ്ലി എഡിറ്ററായ ഴോവ് ഴിചുന(77) എന്നിവരാണ് മരിച്ചത്. ഡിസംബർ 15നും എട്ടിനുമാണ് ഇരുവരും മരിച്ചത്. അതേസമയം ഈ മരണങ്ങളൊന്നും ചൈനയുടെ ഔദ്യോഗിക കണക്കിൽ ഇല്ല. പ്രകടമായ ലക്ഷണങ്ങളില്ലാതെ കോവിഡ് പോസിറ്റീവാകുന്നവരുടെ വിവരങ്ങൾ പ്രസിദ്ധീകരിക്കുന്നത് ചൈന തടഞ്ഞിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.