ഫു​മിയോ കിഷിദ ജപ്പാ​െൻറ 100ാം പ്രധാനമ​ന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ടു

ടോക്യോ: ലിബറൽ ഡെമോക്രാറ്റിക്​ പാർട്ടി (എൽ.ഡി.പി) നേതാവും മുൻ വിദേശകാര്യ മന്ത്രിയുമായ​ ഫു​മിയോ കിഷിദ ജപ്പാ​െൻറ 100ാം പ്രധാനമ​ന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ടു. തിങ്കളാഴ്ച നടന്ന വേ​ട്ടെടുപ്പിൽ കിഷിദയെ പ്രധാനമന്ത്രിയായി പാർലമെന്‍റിന്‍റെ ഇരുസഭകളും ഔദ്യോഗികമായി​ തെരഞ്ഞെടുത്തു. നിലവിലുള്ളവരെയും പുതുമുഖങ്ങളെയും ഉൾപെടുത്തി പുതിയ ക്യാബിനറ്റ്​ ഇന്ന്​ പ്രഖ്യാപിച്ചേക്കും.

തിങ്കളാഴ്ച പാർലമെന്‍റിന്‍റെ അധോസഭയിൽ നടന്ന തെരഞ്ഞെടുപ്പിൽ എൽ.ഡി.പിയടങ്ങുന്ന ഭരണമുന്നണി 311 വോട്ടുകൾ നേടി. അതേസമയം പ്രതിപക്ഷ നേതാവ്​ യൂകിയോ എഡാനോക്ക്​ 124 വോട്ടാണ്​ നേടാനായത്​.

ഉപരിസഭയും വോട്ടുചെയ്യുമെങ്കിലും അധോസഭയുടെ തീരുമാനമാണ്​ പ്രധാനം. തൊട്ടുപിന്നാലെ നടന്ന വോട്ടെടുപ്പിൽ ഉപരിസഭയും അദ്ദേഹത്തെ അംഗീകരിച്ചു. ഒരു വർഷത്തെ ഭരണത്തിനുശേഷമാണ്​ മുൻ പ്രധാനമന്ത്രി യൊഷിഹിദെ സുഗ കഴിഞ്ഞ തിങ്കളാഴ്ച രാജിവെച്ചത്​.

കഴിഞ്ഞ ആഴ്ച നടന്ന സ്ഥാനാർഥിത്വ മത്സരത്തിൽ ജനപ്രിയനായിരുന്ന എതിർസ്ഥാനാർഥി ടാരോ കൊനോയെ കിഷിദ പിന്തള്ളിയിരുന്നു​. പാർലമെൻറിൽ നടന്ന വോ​ട്ടെടുപ്പിൽ 64കാരനായ കിഷിദക്ക്​ 257 വോട്ടുകൾ​ ലഭിച്ചു​. 2020 ​ൽ നടന്ന സ്ഥാനാർഥിത്വ മത്സരത്തിൽ ഇദ്ദേഹം സുഗയോട്​ പരാജയപ്പെട്ടിരുന്നു.

2012-17 കാലയളവിൽ​ വിദേശകാര്യമന്ത്രിയായും എൽ.ഡി.പി നേതാവായും പ്രവർത്തിച്ചു. നവംബറിൽ നടക്കാനിരിക്കുന്ന പൊതുതെരഞ്ഞെടുപ്പിൽ എൽ.ഡി.പിയെ വിജയിപ്പിക്കുക എന്നതായിരിക്കും പ്രധാനമന്ത്രിപദം ഏറ്റെടുത്തശേഷം കിഷിദക്കു മുന്നിലുള്ള പ്രധാന വെല്ലുവിളി.

കോവിഡിനു ശേഷം രാജ്യത്തെ സമ്പദ്​ വ്യവസ്ഥ മെച്ചപ്പെടുത്തുക, ഉത്തര കൊറിയയുടെ വെല്ലുവിളി നേരിടുക എന്നിവയും പുതിയ പ്രധാനമന്ത്രിയെ കാത്തിരിക്കുന്നുണ്ട്​.

Tags:    
News Summary - Fumio Kishida officially elected as Japan's 100th prime minister

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.