ഇസ്​ലാം പ്രതിസന്ധിയിലെന്ന്​ ഫ്രഞ്ച്​ പ്രസിഡൻറ്​ മാക്രോൺ

പാരിസ്​: ലോകത്താകെ ഇസ്​ലാം ​​​പ്രതിസന്ധി നേരിടുകയാണെന്ന്​ ഫ്രാൻസ്​ പ്രസിഡൻറ്​ ഇമ്മാനുവൽ മാക്രോൺ. ഫ്രാൻസിൽ മാത്രമല്ല, ലോകത്താകെയും ഇസ്​ലാം പ്രതിസന്ധിയിലാണെന്നും അദ്ദേഹം പാരിസിന്​ സമീപം നടത്തിയ പ്രഭാഷണത്തിൽ വ്യക്​തമാക്കി.

ഇസ്​ലാമിക മൗലികവാദത്തെ പ്രതിരോധിക്കാനും ​ഫ്രാൻസി​െൻറ മതേതര ​പ്രതിച്ഛായ സംരക്ഷിക്കാനുമുള്ള പദ്ധതികളും മാ​ക്രോൺ അനാവരണം ചെയ്​തു.

രാജ്യത്തെ വിദ്യാഭ്യാസം, പൊ തുമേഖല എന്നിവിടങ്ങളിൽനിന്ന്​ മതത്തെ പൂർണമായി ഒഴിവാക്കി നിർത്തു​മെന്നും അദ്ദേഹം പറഞ്ഞു. ​​

ഫ്രാൻസിൽ ചർച്ചിനെയും സർക്കാറിനെയും വേർതിരിച്ചുനിർത്തുന്ന 1905ലെ നിയമം ശക്​തമാക്കുന്നതിന്​ ഡിസംബറിൽ ബിൽ അവതരിപ്പിക്കും.

മതേതരത്വമാണ്​ ​​ഫ്രാൻസി​െൻറ കരുത്തെന്നും എല്ലാ മുസ്​ലിംകളെയും കളങ്കിതരായി കാണുന്നില്ലെന്നും മാ​ക്രോൺ പറഞ്ഞു.

ഫ്രാൻസിൽ ഇപ്പോൾ തന്നെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും സർക്കാർ ഒാഫിസുകളിലും ഹിജാബ്​ നിരോധമുണ്ട്​.

മാക്രോണി​െൻറ പരാമർശത്തിനെതിരെ വ്യാപക പ്രതിഷേധം ഉയർന്നിട്ടുണ്ട്​. 

Tags:    
News Summary - French President Macron says Islam is in crisis

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.