എച്ച്.ഐ.വി വൈറസിനെ തിരിച്ചറിഞ്ഞ ലൂക് മൊണ്ടെയ്നർ വിടവാങ്ങി

പാരിസ്: എയിഡ്സിന് കാരണമാകുന്ന എച്ച്.ഐ.വി (ഹ്യൂമൻ ഇമ്യൂണോഡെഫിഷ്യൻസി സിൻഡ്രം) വൈറസിനെ തിരിച്ചറിഞ്ഞ ഫ്രഞ്ച് വൈറോളജിസ്റ്റ് ലൂക് മൊണ്ടെയ്നർ അന്തരിച്ചു. ഇനിയും ചികിത്സ പൂർണമാകാത്ത എയിഡ്സ് വരുത്തുന്ന വൈറസിനെ 1983ലാണ് തിരിച്ചറിയുന്നത്. ഇതിന് സഹഗവേഷകൻ ഡോ. ബാരെ സിനൂസിക്കൊപ്പം നൊബേൽ പുരസ്കാരം ലഭിച്ചു.


മൊണ്ടെയ്നറുടെ കണ്ടുപിടിത്തത്തിന് പിറകെ അമേരിക്കൻ ഗവേഷകൻ ഡോ. റോബർട്ട് ഗാലോയും സമാന കണ്ടുപിടിത്തം നടത്തിയിരുന്നു. ഇതിന്റെ പേരിൽ ശാസ്ത്ര ലോകത്ത് വാഗ്വാദങ്ങളും ഏറെ നടന്നു.

1932ൽ ജനിച്ച മൊണ്ടെയ്നർ പാരിസ് യൂനിവേഴ്സിറ്റിയിൽനിന്ന് വൈറോളജിയിൽ ഡോക്ടറേറ്റ് നേടി. കൊറോണ വൈറസ് ചൈനീസ് ലാബിൽ ഉൽപാദിപ്പിച്ചതാണെന്ന വാദം ഉയർത്തി ശ്രദ്ധേയനായിരുന്നു.

Tags:    
News Summary - French HIV Discoverer Luc Montagnier Dies at 89

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.