പെഗസസ്: ദേശീയ സുരക്ഷാ യോഗം വിളിച്ച് മാക്രോൺ

പാരീസ്: പെഗസസ് ഫോൺ ചോർത്തൽ വിവാദത്തിൽ ദേശീയ സുരക്ഷാ യോഗം വിളിച്ച് ഫ്രഞ്ച് പ്രസിഡൻറ് ഇമ്മാനുവൽ മാക്രോൺ. മാക്രോൺ വ്യാഴാഴ്ച രാവിലെ ദേശീയ സുരക്ഷാ യോഗം വിളിച്ചതായി സർക്കാർ വക്താവ് ഗബ്രിയേൽ അറ്റാൽ വ്യക്തമാക്കി. പ്രസിഡൻറ് ഈ വിഷയം വളരെ ഗൗരവമായി കാണുന്നുവെന്നും അറ്റാൽ വ്യക്തമാക്കി.

ഇമാനുവൽ മാ​ക്രോണിൻെറ ഫോണിലും പെഗസസ്​ ഉപയോഗിച്ച്​ ചാരവൃത്തി നടത്തിയതായി റിപ്പോർട്ടുകളുണ്ടായിരുന്നു. പാകിസ്​താൻ പ്രധാനമന്ത്രി ഇംറാൻ ഖാൻ, ദക്ഷിണാഫ്രിക്കൻ പ്രസിഡന്‍റ്​ സിറിൽ റാംപോസ തുടങ്ങിയവരാണ് ചോർത്തലിന് ഇരയായ മറ്റ് പ്രമുഖർ.

അതേസമയം ഇന്ത്യയിൽ​ ഫോൺ ചോർത്തൽ കോടതി മേൽനോട്ടത്തിൽ പ്രത്യേക സംഘം അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് അഭിഭാഷകനായ എം.എൽ. ശർമ സുപ്രിംകോടതിയിൽ പൊതുതാൽപര്യഹരജി സമർപ്പിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും സി.ബി.ഐയേയും എതിർകക്ഷിയാക്കിയാണ് ഹരജി സമർപ്പിച്ചിട്ടുള്ളത്​. ജനാധിപത്യം, ദേശസുരക്ഷ, ജുഡീഷ്യറി എന്നിവയ്ക്ക് നേരെയുള്ള ആക്രമണമാണ്​ ഫോൺ ചോർത്തൽ. ഫോൺ ചോർത്തൽ ഭരണഘടനാ അവകാശങ്ങൾ ലംഘിക്കുന്നതാണെന്നും ഹരജിയിൽ പറയുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.