ഫേസ്​ബുക്കിനെതിരെ കൂടുതൽ ആരോപണങ്ങളുമായി മുൻ ഉദ്യോഗസ്​ഥൻ

സാൻഫ്രാൻസിസ്​കോ​: ഫേസ്​ബുക്ക്​​ വഴി വിദ്വേഷ പ്രസംഗങ്ങളും നിയമവിരുദ്ധ പ്രവർത്തനങ്ങളും പ്രചരിക്കുന്നത്​ കമ്പനിയുടെ അറിവോടെയാണെന്ന്​ പരാതിയുമായി പേരു വെളിപ്പെടുത്താത്ത മുൻ ജീവനക്കാരൻ​.

തെരഞ്ഞെടുപ്പ്​ സമയങ്ങളിൽ തെറ്റായ വിവരങ്ങൾ പ്രചരിക്കുന്നത്​ തടയുന്നതിൽ ഫേസ്​ബുക്ക്​ പരാജയപ്പെട്ടുവെന്നും ആരോപണമുണ്ട്​. ഇതു സംബന്ധിച്ച്​ യു.എസ്​ ഏജൻസിയായ സെക്യൂരിറ്റി ആൻഡ്​ എക്​സ്​ചേഞ്ച്​ കമീഷനും ഇദ്ദേഹം പരാതി നൽകിയതായി വാഷിങ്​ടൺ പോസ്​റ്റ്​ റിപ്പോർട്ട്​ ചെ്​യതു​. ഡോണൾഡ്​ ട്രംപ്​ യു.എസ്​ പ്രസിഡൻറായിരുന്നപ്പോൾ ഫേസ്​ബുക്ക്​​ സുരക്ഷ നയങ്ങളിൽ വീഴ്​ച വരുത്തി.

സാമ്പത്തിക വളർച്ച മാത്രമാണ്​ കമ്പനിയുടെ ലക്ഷ്യം. ഇതോടെ ഫേസ്​ബുക്കിനെതിരെ അന്വേഷണം നടത്തണമെന്ന ആവശ്യവും യു.എസിൽ ശക്തമായി. നേരത്തേ മുൻ ജീവനക്കാരിയായ ഫ്രാൻസസ്​ ഹോഗനും ഫേസ്​ബുക്കിനെതിരെ ആരോപണങ്ങളുന്നയിച്ചിരുന്നു. സുരക്ഷയേക്കാൾ ഫേസ്​ബുക്കിന്​ പ്രധാനം സാമ്പത്തിക ലാഭമാണെന്നുമായിരുന്നു അവരുടെ പരാതി.

Tags:    
News Summary - Former official with more allegations against Facebook

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.