മ​സൂ​ദു​ദ്ദീ​ൻ ചൗ​ധ​രി

ബംഗ്ലാദേശ് മുൻ സൈനിക മേധാവി അറസ്റ്റിൽ

ധാ​ക്ക: ബം​ഗ്ലാ​ദേ​ശ് രാ​ഷ്ട്രീ​യ​ത്തി​ൽ വ​ൻ സ്വാ​ധീ​ന​മു​ണ്ടാ​യി​രു​ന്ന മു​ൻ സൈ​നി​ക ജ​ന​റ​ൽ ധാ​ക്ക​യി​ൽ അ​റ​സ്റ്റി​ൽ. 2007ൽ ​നി​ല​വി​ലെ പ്ര​ധാ​ന​മ​ന്ത്രി താ​രി​ഖ് റ​ഹ്മാ​ൻ ന​യി​ക്കു​ന്ന ബി.​എ​ൻ.​പി​യോ​ട് ആ​ഭി​മു​ഖ്യം പു​ല​ർ​ത്തു​ന്ന താ​ൽ​ക്കാ​ലി​ക സ​ർ​ക്കാ​റി​ന് പ​ക​രം, സൈ​നി​ക പി​ന്തു​ണ​യു​ള്ള ഇ​ട​ക്കാ​ല സ​ർ​ക്കാ​ർ സ്ഥാ​പി​ക്കു​ന്ന​തി​ൽ പ്ര​ധാ​ന പ​ങ്കു​വ​ഹി​ച്ച മു​ൻ ലെ​ഫ്റ്റ​ന​ന്റ് ജ​ന​റ​ൽ മ​സൂ​ദു​ദ്ദീ​ൻ ചൗ​ധ​രി​യാ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

ഡി​റ്റ​ക്റ്റീ​വ് ബ്രാ​ഞ്ച് ചൗ​ധ​രി​യെ രാ​ത്രി ധാ​ക്ക​യി​ലെ ബ​രി​ധ​ര​യി​ലെ വ​സ​തി​യി​ൽ​നി​ന്ന് അ​റ​സ്റ്റ് ചെ​യ്തു​വെ​ന്നും അ​ദ്ദേ​ഹ​ത്തി​നെ​തി​രെ ര​ജി​സ്റ്റ​ർ ചെ​യ്ത അ​ഞ്ച് കേ​സു​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണ് അ​റ​സ്റ്റെ​ന്നും ബ്രാ​ഞ്ചി​ന്റെ മേ​ധാ​വി ഷ​ഫീ​ഖു​ൽ ഇ​സാം മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രോ​ട് പ​റ​ഞ്ഞു. എ​ന്നാ​ൽ, ചൗ​ധ​രി​ക്കെ​തി​രാ​യ ആ​രോ​പ​ണ​ങ്ങ​ൾ അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി​യി​ല്ല.

ആ​സ്‌​ട്രേ​ലി​യ​യി​ൽ ബം​ഗ്ലാ​ദേ​ശി​ന്റെ അം​ബാ​സ​ഡ​റാ​യി സേ​വ​ന​മ​നു​ഷ്ഠി​ക്കു​ക​യും പി​ന്നീ​ട് ‘ജാ​തി​യ’ പാ​ർ​ട്ടി​യി​ൽ​നി​ന്ന് പാ​ർ​ല​മെ​ന്റ് അം​ഗ​മാ​വു​ക​യും ചെ​യ്ത രാ​ഷ്ട്രീ​യ പ​ശ്ചാ​ത്ത​ല​വും ചൗ​ധ​രി​ക്കു​ണ്ട്.

2008 ഡി​സം​ബ​റി​ലെ തെ​ര​ഞ്ഞെ​ടു​പ്പി​ൽ മൂ​ന്നി​ൽ ര​ണ്ട് ഭൂ​രി​പ​ക്ഷ​ത്തോ​ടെ വി​ജ​യി​ക്കു​ക​യും പി​ന്നീ​ട് സ്ഥാ​ന​ഭ്ര​ഷ്ട​യാ​ക്ക​പ്പെ​ടു​ക​യും ചെ​യ്ത പ്ര​ധാ​ന​മ​ന്ത്രി ശൈ​ഖ് ഹ​സീ​ന​യു​ടെ അ​വാ​മി ലീ​ഗി​ന്റെ തെ​ര​ഞ്ഞെ​ടു​പ്പ് സ​ഖ്യ​ക​ക്ഷി​യാ​യി​രു​ന്നു ജാ​തി​യ പാ​ർ​ട്ടി.

അ​ന്ന​ത്തെ ഇ​ട​ക്കാ​ല സ​ർ​ക്കാ​റി​ന്റെ ഭ​ര​ണ​കാ​ല​ത്ത്, നി​ല​വി​ലെ പ്ര​ധാ​ന​മ​ന്ത്രി താ​രി​ഖ് റ​ഹ്മാ​നെ അ​റ​സ്റ്റ് ചെ​യ്ത് ക​സ്റ്റ​ഡി​യി​ൽ പീ​ഡി​പ്പി​ച്ചു​വെ​ന്നും നി​ര​വ​ധി ക്രി​മി​ന​ൽ, അ​ഴി​മ​തി കു​റ്റ​ങ്ങ​ൾ ചു​മ​ത്തി​യെ​ന്നും ആ​രോ​പ​ണ​മു​യ​ർ​ന്നി​രു​ന്നു. ദേ​ശീ​യ കു​റ്റ​കൃ​ത്യ​ങ്ങ​ൾ​ക്കാ​യു​ള്ള ഏ​കോ​പ​ന​സ​മി​തി​യു​ടെ കോ​ഓ​ഡി​നേ​റ്റ​റാ​യി​രു​ന്നു ചൗ​ധ​രി.

Tags:    
News Summary - Former Bangladesh army chief arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.