ഫ്ലൈദുബൈ: ഒമാനി സഹപൈലറ്റിനെ കൈമാറണമെന്ന് ഇസ്രായേൽ

ജ​റൂ​സ​ലം: തെ​ൽ അ​വീ​വി​ലേ​ക്കു​ള്ള ഫ്ലൈ​ദു​ബൈ വി​മാ​നം ത​ക​ർ​ക്കാ​ൻ ശ്ര​മി​ച്ചു​വെ​ന്നാ​രോ​പി​ച്ച് സൗ​ദി അ​റേ​ബ്യ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത ഒ​മാ​നി സ​ഹ​പൈ​ല​റ്റി​നെ ഇ​സ്രാ​യേ​ലി​ന് കൈ​മാ​റ​ണ​മെ​ന്ന് ദേ​ശീ​യ സു​ര​ക്ഷാ മ​ന്ത്രി ഇ​താ​മ​ർ ബെ​ൻ​ഗ്വി​ർ ആ​വ​ശ്യ​പ്പെ​ട്ടു. വി​മാ​ന​ത്തി​ലെ സം​ഭ​വ​ത്തി​ൽ ഇ​ന്ത്യ​ൻ പൈ​ല​റ്റി​ന് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ​തി​ന് പി​ന്നാ​ലെ വ്യോ​മ​സു​ര​ക്ഷാ ന​ട​പ​ടി​ക​ൾ ഇ​സ്രാ​യേ​ൽ ശ​ക്ത​മാ​യി പ​രി​ശോ​ധി​ക്കു​ന്ന​തി​നി​ടെ​യാ​ണ് ആ​വ​ശ്യം.

27 കു​ട്ടി​ക​ള​ട​ക്കം 174 പേ​രു​മാ​യി സ​ഞ്ച​രി​ച്ച വി​മാ​നം ബു​ധ​നാ​ഴ്ച കോ​ക്പി​റ്റി​ൽ ഉ​ണ്ടാ​യ സം​ഘ​ർ​ഷ​ത്തെ​ത്തു​ട​ർ​ന്ന് സൗ​ദി​യി​ലെ ത​ബൂ​ക്കി​ൽ അ​ടി​യ​ന്ത​ര​മാ​യി ഇ​റ​ക്കു​ക​യാ​യി​രു​ന്നു. സം​ഭ​വ​ത്തി​ന് പി​ന്നാ​ലെ​യാ​ണ് സ​ഹ​പൈ​ല​റ്റി​നെ സൗ​ദി അ​ധി​കൃ​ത​ർ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്.

സു​ര​ക്ഷാ കാ​ബി​ന​റ്റ് അം​ഗ​മാ​യ ബെ​ൻ​ഗ്വി​ർ, പ്ര​തി​യെ ഇ​സ്രാ​യേ​ലി​ലേ​ക്ക് കൈ​മാ​റു​ന്ന​തി​നാ​യി ല​ഭ്യ​മാ​യ എ​ല്ലാ മാ​ർ​ഗ​ങ്ങ​ളും ഉ​പ​യോ​ഗി​ക്ക​ണ​മെ​ന്ന് നീ​തി​ന്യാ​യ മ​ന്ത്രാ​ല​യ​ത്തോ​ടും ന​യ​ത​ന്ത്ര ഉ​ദ്യോ​ഗ​സ്ഥ​രോ​ടും ആ​വ​ശ്യ​പ്പെ​ടു​മെ​ന്ന് അ​ദ്ദേ​ഹ​ത്തി​ന്റെ ഓ​ഫി​സ് അ​റി​യി​ച്ചു. ഇ​സ്രാ​യേ​ലി​ൽ ചോ​ദ്യം ചെ​യ്ത് നി​യ​മ​ന​ട​പ​ടി​ക​ൾ​ക്ക് വി​ധേ​യ​നാ​ക്ക​ണ​മെ​ന്നാ​ണ് ആ​വ​ശ്യം.

എ​ന്നാ​ൽ, പ്ര​തി ക​സ്റ്റ​ഡി​യി​ലു​ള്ള സൗ​ദി അ​റേ​ബ്യ​ക്കും അ​ദ്ദേ​ഹ​ത്തി​ന്റെ രാ​ജ്യ​മാ​യ ഒ​മാ​നും ഇ​സ്രാ​യേ​ലു​മാ​യി ന​യ​ത​ന്ത്ര​ബ​ന്ധ​മി​ല്ലാ​ത്ത​ത് നേ​രി​ട്ടു​ള്ള കൈ​മാ​റ്റ​ന​ട​പ​ടി​ക്ക് ത​ട​സ്സ​മാ​കാ​മെ​ന്ന് റി​പ്പോ​ർ​ട്ടു​ക​ൾ പ​റ​യു​ന്നു. സൗ​ദി​യി​ലെ പ്രാ​ഥ​മി​ക അ​ന്വേ​ഷ​ണം പൂ​ർ​ത്തി​യാ​യ ശേ​ഷം പ്ര​തി​യെ യു.​എ.​ഇ​ക്ക് കൈ​മാ​റാ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്ന് ‘ടൈം​സ് ഓ​ഫ് ഇ​സ്രാ​യേ​ൽ’ റി​പ്പോ​ർ​ട്ട് ചെ​യ്തു. ഇ​സ്രാ​യേ​ലും യു.​എ.​ഇ​യും ന​യ​ത​ന്ത്ര​ബ​ന്ധം പു​ല​ർ​ത്തു​ന്നു​ണ്ടെ​ങ്കി​ലും ഇ​രു​രാ​ജ്യ​ങ്ങ​ൾ​ക്കു​മി​ട​യി​ൽ പ്ര​തി​ക​ളെ കൈ​മാ​റു​ന്ന​തി​നു​ള്ള പ്ര​ത്യേ​ക ക​രാ​റി​ല്ല.

പരിക്കേറ്റ പൈലറ്റ് സുഖം പ്രാപിക്കുന്നു

ദുബൈ: ഫ്ലൈ ദുബൈ വിമാനത്തിലുണ്ടായ അതിക്രമത്തിൽ പരിക്കേറ്റ ഇന്ത്യൻ പൈലറ്റ് ക്യാപ്റ്റൻ സ്മിത് മച്ചാറിന്‍റെ ആരോഗ്യനില തൃപ്തികരമാണെന്നും അദ്ദേഹം വേഗത്തിൽ സുഖം പ്രാപിച്ചു വരികയാണെന്നും യു.എ.ഇയിലെ ഇന്ത്യൻ എംബസി അറിയിച്ചു. യു.എ.ഇയിലെ ഇന്ത്യൻ അംബാസഡർ ദീപക് മിത്തൽ ക്യാപ്റ്റൻ സ്മിത് മച്ചാറിനെയും അദ്ദേഹത്തിന്‍റെ കുടുംബത്തെയും സന്ദർശിച്ചു. ക്യാപ്റ്റൻ സ്മിത് മച്ചാർ ആരോഗ്യവാനാണെന്നും ഉയർന്ന ആത്മവിശ്വാസത്തിലാണെന്നും അംബാസഡർ വ്യക്തമാക്കി. പൈലറ്റിന്‍റെ ഭാര്യ, സഹോദരൻ, മറ്റ് കുടുംബാംഗങ്ങൾ എന്നിവരുമായി അംബാസഡർ ദുബൈയിൽ കൂടിക്കാഴ്ച നടത്തി. 

Tags:    
News Summary - FlyDubai Incident: Israel Demands Extradition of Omani Co-Pilot

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.