മി​ന്ന​ൽ പ്ര​ള​യം മ​ര​ണം​വി​ത​ച്ച നേ​പ്പാ​ളി​ലെ നു​വ​ക്കോ​ട്ട് ജി​ല്ല​യി​ലെ ദേ​വ്ഘ​ട്ടി​ൽ ര​ക്ഷാ​പ്ര​വ​ർ​ത്ത​ക​രെ​ത്തു​ന്നു

കണ്ണീർ ഹിമാലയം: നേപ്പാളും തിബറ്റും മിന്നൽ പ്രളയത്തിൽ, മരണം 362

കാ​ഠ്മ​ണ്ഡു: ഹി​മാ​ല​യൻ മേഖലയായ നേ​പ്പാ​ൾ-​തി​ബ​റ്റ് അ​തി​ർ​ത്തി മേ​ഖ​ല​യെ തൂ​ത്തെ​റി​ഞ്ഞ മി​ന്ന​ൽ​പ്ര​ള​യ​ത്തി​ൽ മ​ര​ണ​സം​ഖ്യ 362 ആ​യി. വി​നോ​ദ​സ​ഞ്ചാ​രി​ക​ളും തീ​ർ​ഥാ​ട​ക​രു​മ​ട​ക്കം ഏ​ക​ദേ​ശം 1,500 പേ​രെ ഇ​നി​യും ക​ണ്ടെ​ത്താ​നാ​യി​ട്ടി​ല്ല. ഇ​തി​ൽ 177 ഇ​ന്ത്യ​ക്കാ​ര​ട​ക്കം 260 വി​ദേ​ശി​ക​ളെ​യാ​ണ് കാ​ണാ​താ​യ​ത്. തി​ബ​റ്റ് ഭാ​ഗ​ത്ത് 558 പേ​രെ കാ​ണാ​താ​യ​താ​യും ഇ​വ​രി​ൽ കു​റ​ഞ്ഞ​ത് 260 പേ​ർ വി​ദേ​ശി​ക​ളാ​ണെ​ന്നും ചൈ​നീ​സ് ഔ​ദ്യോ​ഗി​ക മാ​ധ്യ​മ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്തു.

നേ​പ്പാ​ൾ-​ചൈ​ന അ​തി​ർ​ത്തി​യി​ലെ ലെ​ൻ​ഡ ന​ദി​യു​ടെ ഉ​ത്ഭ​വ സ്ഥാ​ന​ത്തി​ന​ടു​ത്ത് ബു​ധ​നാ​ഴ്ച​യു​ണ്ടാ​യ ക​ന​ത്ത മ​ഞ്ഞി​ടി​ച്ചി​ലാ​ണ് മി​ന്ന​ൽ പ്ര​ള​യ​ത്തി​ന് കാ​ര​ണ​മാ​യ​ത്. അ​തി​ർ​ത്തി​യി​ലെ റ​സു​വാ​ഗ​ഢി ചെ​ക്ക്പോ​സ്റ്റി​ൽ​നി​ന്ന് ഏ​ക​ദേ​ശം 20 കി​ലോ​മീ​റ്റ​ർ വ​ട​ക്കു​കി​ഴ​ക്കാ​യു​ണ്ടാ​യ അ​പ​ക​ട​ത്തെ തു​ട​ർ​ന്ന് മേ​ഖ​ല​യി​ലെ ​​ഗ്രാ​മ​ങ്ങ​ൾ പൂ​ർ​ണ​മാ​യി ഒ​ലി​ച്ചു​പോ​വു​ക​യും വീ​ടു​ക​ളും റോ​ഡു​ക​ളും പാ​ല​ങ്ങ​ളും വൈ​ദ്യു​തി നി​ല​യ​ങ്ങ​ളും ത​ക​രു​ക​യും ചെ​യ്തു. തി​ബ​റ്റ് ഭാ​ഗ​ത്തെ ഹി​മാ​നി​യു​ടെ (മഞ്ഞുതടാകം) ഒ​രു ഭാ​ഗം പൂ​ർ​ണ​മാ​യും പാ​റ​ക്കെ​ട്ടു​ക​ളോ​ടൊ​പ്പം ത​ക​ർ​ന്നു​വീ​ണ​താ​യി ഉ​പ​ഗ്ര​ഹ ചി​ത്ര​ങ്ങ​ൾ വ്യ​ക്ത​മാ​ക്കു​ന്നു.

വി​നോ​ദ സ​ഞ്ചാ​രി​ക​ളു​ടെ​യും ട്ര​ക്കി​ങ് സം​ഘ​ങ്ങ​ളു​ടെ​യും പ്ര​ധാ​ന കേ​ന്ദ്ര​ങ്ങ​ളി​ലൊ​ന്നാ​യ റ​സു​വാ​ഗ​ഢി​യി​ലാ​ണ് ഏ​റ്റ​വും കൂ​ടു​ത​ൽ നാ​ശ​ന​ഷ്ട​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്തി​രി​ക്കു​ന്ന​ത്. ഹി​മാ​നി ത​ക​ർ​ന്ന​തി​ന് പി​ന്നാ​ലെ വെ​ള്ള​വും ച​ളി​യും ക​ല്ലു​ക​ളും നി​റ​ഞ്ഞ വ​ൻ പ്ര​വാ​ഹം മ​ല​നി​ര​ക​ളി​ലൂ​ടെ താ​ഴേ​ക്ക് കു​ത്തി​യൊ​ഴു​കു​ക​യാ​യി​രു​ന്നു.

പ്ര​ള​യ​ത്തി​ന്റെ ശ​ക്തി​യും വേ​ഗ​വും കാ​ര​ണം പ്ര​ദേ​ശ​വാ​സി​ക​ൾ​ക്ക് ര​ക്ഷ​പ്പെ​ടാ​ൻ പോ​ലും സ​മ​യം ല​ഭി​ച്ചി​ല്ല. നേ​പ്പാ​ളി​ലെ നു​വാ​ക്കോ​ട്ട്, ധാ​ദി​ങ്, റ​സു​വ മേ​ഖ​ല​ക​ളി​ലും ക​ന​ത്ത നാ​ശ​ന​ഷ്ട​മു​ണ്ടാ​യി. നു​വാ​ക്കോ​ട്ടി​ലെ ഏ​ക​ദേ​ശം 25 വീ​ടു​ക​ളു​ണ്ടാ​യി​രു​ന്ന സോ​ലി ഗ്രാ​മം ഏ​താ​ണ്ട് പൂ​ർ​ണ​മാ​യി ഇ​ല്ലാ​താ​യി.

ഹി​ന്ദു, ബു​ദ്ധ മ​ത​വി​ശ്വാ​സി​ക​ളു​ടെ പ്ര​ധാ​ന തീ​ർ​ഥാ​ട​ന കേ​ന്ദ്ര​മാ​യ കൈ​ലാ​സ് മാ​ന​സ​സ​രോ​വ​ർ യാ​ത്ര​ക്കാ​രും ദു​ര​ന്ത​ത്തി​ൽ​പ്പെ​ട്ടി​ട്ടു​ണ്ട്. നേ​പ്പാ​ളി​ൽ മാ​ത്രം 826 പേ​രെ​യാ​ണ് കാ​ണാ​താ​യ​ത്. ഇ​വ​രി​ൽ ഏ​ക​ദേ​ശം 600 പേ​ർ വി​ദേ​ശി​ക​ളാ​ണ്. യു.​എ​സ് (63), ആ​സ്‌​ട്രേ​ലി​യ (34), ബ്രി​ട്ട​ൻ (33), കാ​ന​ഡ (33) എ​ന്നീ രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്നു​ള്ള​വ​രെ​യും കാ​ണാ​താ​യി.

വ്യാ​ഴാ​ഴ്ച ഉ​ച്ച​വ​രെ നേ​പ്പാ​ളി​ൽ​നി​ന്ന് 353 മൃ​ത​ദേ​ഹ​ങ്ങ​ൾ ക​ണ്ടെ​ത്തി. തി​ബ​റ്റി​ൽ മൂ​ന്നു​പേ​രു​ടെ മ​ര​ണം സ്ഥി​രീ​ക​രി​ച്ച​തോ​ടെ​യാ​ണ് ആ​കെ മ​ര​ണ​സം​ഖ്യ 356 ആ​യ​ത്. മൃ​ത​ദേ​ഹ​ങ്ങ​ൾ ദു​ര​ന്ത​മേ​ഖ​ല​യി​ൽ​നി​ന്ന് നൂ​റു​ക​ണ​ക്കി​ന് കി​ലോ​മീ​റ്റ​ർ അ​ക​ലെ​യു​ള്ള പ്ര​ദേ​ശ​ങ്ങ​ളി​ൽ​നി​ന്നു​പോ​ലും ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്.

ഇ​ന്ത്യ​ൻ കൈ​ലാ​സ മാ​ന​സ​സ​രോ​വ​ർ തീ​ർ​ഥാ​ട​ക​രെ കു​റി​ച്ച് വി​വ​ര​മില്ല

ന്യൂ​ഡ​ൽ​ഹി: നേ​പ്പാ​ൾ ദു​ര​ന്ത​ത്തി​ൽ അ​ക​പ്പെ​ട്ട, 288 ഇ​ന്ത്യ​ൻ കൈ​ലാ​സ മാ​ന​സ​സ​രോ​വ​ർ തീ​ർ​ഥാ​ട​ക​രെ കു​റി​ച്ച് ഒ​രു വി​വ​ര​വു​മി​ല്ലെ​ന്നും അ​തി​ൽ 53 പേ​ർ കേ​ര​ള​ത്തി​ൽ നി​ന്നു​ള്ള​വ​രാ​ണെ​ന്നും വി​ദേ​ശ​കാ​ര്യ വ​ക്താ​വ് ര​ൺ​ധീ​ർ ജ​യ്സ്വാ​ൾ അ​റി​യി​ച്ചു. ബ​ന്ധ​പ്പെ​ടാ​നാ​വാ​ത്ത ഇ​ന്ത്യ​ക്കാ​രി​ൽ 73 പേ​ർ നേ​പ്പാ​ളി​ലെ ത്രി​ശൂ​ലി വൈ​ദ്യു​തി പ​ദ്ധ​തി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട ജോ​ലി ചെ​യ്യു​ന്ന​വ​രാ​ണെ​ന്നും മ​ര​ണ​പ്പെ​ട്ട​വ​രെ കു​റി​ച്ചു​ള്ള കൃ​ത്യ​മാ​യ ക​ണ​ക്ക് നേ​പ്പാ​ളി​ൽ നി​ന്ന് ല​ഭി​ച്ചി​ട്ടി​ല്ലെ​ന്നും വി​ദേ​ശ​കാ​ര്യ വ​ക്താ​വ് കൂ​ട്ടി​ച്ചേ​ർ​ത്തു.

കേ​ര​ള​ത്തി​ൽ നി​ന്നു​പോ​യ 33 പേ​ർ​ക്ക് പു​റ​മേ സ​മ്രാ​ട്ട്, ഫ്ലൈ ​എ​വ​റ​സ്റ്റ് എ​ന്നീ സ്വ​കാ​ര്യ ടൂ​ർ ഓ​പ​റേ​റ്റ​ർ​മാ​രു​ടെ കീ​ഴി​ൽ കൈ​ലാ​സ മാ​ന​സ​സ​രോ​വ​ർ യാ​ത്ര​ക്ക് പോ​യ​വ​രാ​ണ് കാ​ണാ​താ​യ​വ​രി​ൽ ഭൂ​രി​ഭാ​ഗ​വും. ത​മി​ഴ്നാ​ട്ടി​ൽ നി​ന്നു​പോ​യ 37ഉം 49​ഉം പേ​ര​ട​ങ്ങു​ന്ന ര​ണ്ട് സം​ഘ​ങ്ങ​ളെ​യും പ​ശ്ചി​മ ബം​ഗാ​ളി​ൽ നി​ന്നു​പോ​യ 32 പേ​രെ​യും റി​ച്ചാ​ർ​ഡ് ടൂ​ർ​സ് വ​ഴി വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നു​പോ​യ 61 പേ​രെ​യും കു​റി​ച്ച് വി​വ​ര​മൊ​ന്നു​മി​ല്ല.

അ​വ​രെ ബ​ന്ധ​പ്പെ​ടാ​നും ക​ണ്ടെ​ത്താ​നു​മു​ള്ള ശ്ര​മ​ങ്ങ​ൾ തു​ട​രു​ക​യാ​ണെ​ന്ന് വി​ദേ​ശ​കാ​ര്യ വ​ക്താ​വ് തു​ട​ർ​ന്നു. വ്യാ​ഴാ​ഴ്ച ഉ​ച്ച​വ​രെ ത​മി​ഴ്നാ​ട്ടി​ൽ നി​ന്നു​ള്ള 21 പേ​രെ ര​ക്ഷ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.

ദു​ര​ന്ത കാ​ര​ണം മ​ഞ്ഞു​മ​ല വീ​ഴ്ച

കാ​ഠ്മ​ണ്ഡു: നേ​പ്പാ​ളി​ലെ മി​ന്ന​ൽ പ്ര​ള​യ ദു​ര​ന്ത​ത്തി​ന് കാ​ര​ണം തി​ബ​റ്റി​നോ​ട് ചേ​ർ​ന്ന ഹി​മാ​ല​യ​ൻ മ​ല​നി​ര​യി​ലെ മ​ഞ്ഞു​മ​ല​യി​ടി​ഞ്ഞ​തു ത​ന്നെ​യെ​ന്ന് റി​പ്പോ​ർ​ട്ട്. ദു​ര​ന്ത​ത്തി​ന്റെ ഉ​ത്ഭ​വ കേ​ന്ദ്ര​മാ​യ ഹി​മാ​ല​യ​ത്തി​ലെ ലാ​ങ്താ​ങ് ​ലി​റു​ങ് കൊ​ടു​മു​ടി​യി​ലാ​ണ് വ​ൻ മ​ഞ്ഞു​മ​ല ഇ​ടി​ഞ്ഞ​ത്. നേ​പ്പാ​ൾ ത​ല​സ്ഥാ​ന​മാ​യ കാ​ഠ്മ​ണ്ഡു​വി​ൽ നി​ന്ന് വ​ട​ക്കാ​യി റ​സു​വ ജി​ല്ല​യി​ൽ തി​ബ​റ്റ​ൻ അ​തി​ർ​ത്തി​യോ​ട് ചേ​ർ​ന്നു​ള്ള ലാ​ങ്താ​ങ് ലി​റു​ങ് കൊ​ടു​മു​ടി​യു​ടെ താ​ഴ് ഭാ​ഗ​ത്താ​യു​ള്ള കൂ​റ്റ​ൻ മ​ഞ്ഞു മ​ല ഇ​ടി​ഞ്ഞ​താ​ണ് പ്ര​ള​യ​കാ​ര​ണ​മെ​ന്ന് ഉ​പ​ഗ്ര​ഹ ദൃ​ശ്യ​ങ്ങ​ൾ വി​ശ​ക​ല​നം​ചെ​യ്ത് ശാ​സ്ത്ര​ജ്ഞ​ർ റി​പ്പോ​ർ​ട്ട് ചെ​യ്തു.

ഇ​വി​ടെ നി​ന്ന് അ​ട​ർ​ന്നു​വീ​ണ മ​ഞ്ഞു​മ​ല, ദ​ശ​ല​ക്ഷ​ക്ക​ണ​ക്കി​ന് ട​ൺ മ​ഞ്ഞും പാ​റ​ക​ളും മ​ണ്ണു​മാ​യി താ​​ഴേ​ക്ക് പ​തി​ക്കു​ക​യാ​യി​രു​ന്നു. മ​ല​മു​ക​ളി​ൽ നി​ന്ന് കു​ത്തി​യൊ​ലി​ച്ചു​വ​ന്ന അ​വ​ശി​ഷ്ട​ങ്ങ​ൾ താ​ഴ്വ​ര​യി​ലെ പോ​ഷ​ക ന​ദി​യാ​യ ലെ​ൻ​ഡെ ഖോ​ലെ​യു​ടെ ഒ​ഴു​ക്ക് ത​ട​സ്സ​പ്പെ​ടു​ത്തി. ​

പാ​റ​ക്ക​ഷ്ണ​ങ്ങ​ളും മ​ഞ്ഞു​മാ​യി കെ​ട്ടി​ക്കി​ട​ന്ന് ത​ടാ​കം പോ​ലെ രൂ​പ​പ്പെ​ട്ട് വ​ൻ സ​മ്മ​ർ​ദ​ത്തി​ൽ പൊ​ട്ടു​ക​യും, ഗ​തി​മാ​റി​യൊ​ഴു​കി മി​ന്ന​ൽ പ്ര​ള​യ​മാ​യി മാ​റു​ക​യു​മാ​യി​രു​ന്നു. ഭോ​ട്ടെ​കോ​ശി ന​ദി, ത്രി​ശു​ലി ന​ദി, ഗ​ൻ​ഡ​ക് ന​ദി എ​ന്നി​വ​യി​ൽ അ​ര​മ​ണി​ക്കൂ​റി​നു​ള്ളി​ൽ ഏ​ഴ് മു​ത​ൽ ഒ​മ്പ​ത് മീ​റ്റ​ർ വ​രെ വെ​ള്ളം ഉ​യ​ർ​ന്ന​താ​യി അ​ന്താ​രാ​ഷ്ട്ര മാ​ധ്യ​മ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്തു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.