Posted On
date_range Updated On
date_range സുഡാനിൽ സൈന്യത്തിന്‍റെ വെടിയേറ്റ് അഞ്ചുപേർ മരിച്ചു
കാർട്ടൂം: സുഡാനിൽ സൈനിക അട്ടിമറിക്കെതിരെ തെരുവിൽ പ്രകടനം നടത്തിയ ജനധിപത്യാനുകൂലികൾക്കുനേരെ സുരക്ഷ സേന നടത്തിയ വെടിവെപ്പിൽ അഞ്ചുപേർ മരിച്ചു. നിരവധി പേർക്ക് പരിക്കേറ്റു. സൈന്യം അധികാരം പിടിച്ചെടുത്തതിനെതിരെ ശനിയാഴ്ച സുഡാനിലുടനീളം ജനം പ്രതിഷേധവുമായി തെരുവിലിറങ്ങിയിരുന്നു.
കാർട്ടൂമിലും സമീപ നഗരമായ ഒംദുർമാനിലുമാണ് പ്രതിഷേധക്കാർക്കുനേരെ സുരക്ഷാസേന വെടിയുതിർത്തത്. നാലുപേർ വെടിയേറ്റും ഒരാൾ കണ്ണീർ വാതകം ശ്വസിച്ചുമാണ് മരിച്ചതെന്ന് സുഡാൻ ഡോക്ടേഴ്സ് സമിതി അറിയിച്ചു. അസേതമയം, പ്രതിഷേധക്കാർക്കുനേരെ വെടിയുതിർത്തെന്ന വാർത്ത സുഡാനി പൊലീസ് നിഷേധിച്ചു.
സമരക്കാർ കാർട്ടൂമിൽ വിവിധ പൊലീസ് സ്റ്റേഷനുകൾ അക്രമിക്കുകയും നിരവധി വാഹനങ്ങൾ തകർക്കുകയും ചെയ്തു. 39 പൊലീസുകാർക്ക് പരിക്കേറ്റതായും സുരക്ഷ സേന അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.