ബെയ്ജിങ്: ചൈനയിൽ ഹോട്ടൽ തകർന്ന് വീണ് അഞ്ച് പേർ മരിച്ചു. ഷാൻഷി പ്രവിശ്യയിലുണ്ടായ അപകടത്തിൽ ഒരാൾക്ക് പരിക്കേറ്റതായും ചൈന സെൻട്രൽ ടി.വി (സി.സി.ടി.വി) റിപോർട്ട് ചെയ്തു.
പ്രവിശ്യയിലെ ലിൻഫൻ അർബൻ ജില്ലയിലെ ഇരുനില കെട്ടിടമാണ് തകർന്ന് വീണത്. ശനിയാഴ്ച പ്രാദേശിക സമയം രാവിലെ 9.40നായിരുന്നു അപകടം. അപകട കാരണം അന്വേഷിച്ച് വരികയാണ്.
കുടുങ്ങിക്കിടന്ന 37ൽ 33 ആളുകളെയും രക്ഷപ്പെടുത്തിയെന്ന് മാധ്യമങ്ങൾ റിപോർട്ട് ചെയ്തു. പാരാമിലിറ്ററി സേനാംഗങ്ങൾ, അഗ്നിശമന സേന, പൊലീസ്, പ്രദേശവാസികൾ എന്നിവരടക്കം 700 ലധികം ആളുകൾ രക്ഷാപ്രവർത്തനങ്ങളിൽ ഏർപെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.