വ്യോമാഭ്യാസത്തിനിടെ യുദ്ധവിമാനങ്ങൾ കൂട്ടിയിടിച്ചു; വൈമാനികർ മരിച്ചു

ബ്വേ​ന​സ് എ​യ്റി​സ്: അ​ർ​ജ​ന്റീ​ന​യി​ൽ വ്യോ​മാ​ഭ്യാ​സ​ത്തി​നി​ടെ ര​ണ്ട് യു​ദ്ധ​വി​മാ​ന​ങ്ങ​ൾ കൂ​ട്ടി​യി​ടി​ച്ചു​ക​ത്തി ര​ണ്ട് വൈ​മാ​നി​ക​ർ​ക്ക് ദാ​രു​ണാ​ന്ത്യം. സാ​ന്റ ഫെ ​പ്ര​വി​ശ്യ​യി​ലെ വ്യോ​മാ​ഭ്യാ​സ​ത്തി​നി​ടെ​യാ​ണ് ദു​ര​ന്തം. റ​ൺ​വേ​ക്ക​രി​കി​ലൂ​ടെ നീ​ങ്ങി​യ ശേ​ഷം ഏ​റെ ഉ​യ​ര​ത്തി​ലെ​ത്തും മു​മ്പാ​യി​രു​ന്നു കൂ​ട്ടി​യി​ടി​ച്ച് തി​ര​ക്കു​പി​ടി​ച്ച റോ​ഡി​നു സ​മീ​പം വ​യ​ലി​ൽ പ​തി​ച്ച​ത്.

നി​ല​ത്തെ​ത്തി​യ​തും ക​ത്തി​യ​മ​ർ​ന്ന വി​മാ​ന​ങ്ങ​ളി​ൽ കു​ടു​ങ്ങി​യ വൈ​മാ​നി​ക​രെ ര​ക്ഷി​ക്കാ​നാ​യി​ല്ല. തൊ​ട്ട​രി​കി​ൽ കാ​ഴ്ച​ക്കാ​രു​ണ്ടാ​യി​രു​ന്നു​വെ​ങ്കി​ലും കൂ​ടു​ത​ൽ അ​പാ​യ​മി​ല്ലാ​തെ ര​ക്ഷ​പ്പെ​ട്ടു. അ​പ​ക​ട​ത്തി​ൽ​പെ​ട്ട എ​ൽ-29 യു​ദ്ധ​വി​മാ​നം വ്യോ​മാ​ഭ്യാ​സ​ത്തി​ലെ പ്ര​ധാ​ന ആ​ക​ർ​ഷ​ണ​മാ​യി​രു​ന്നു​വെ​ന്ന് പ്രാ​ദേ​ശി​ക മാ​ധ്യ​മ റി​പ്പോ​ർ​ട്ടു​ക​ൾ പ​റ​യു​ന്നു.

Tags:    
News Summary - Fighter jets collide during aerial exercise- The pilots died

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.