എട്ടുകുട്ടികളുടെ പിതാവായതിന്​ 'പണികിട്ടി'; ചൈനയിൽ കർഷകൻ​ 10 ലക്ഷം പിഴയൊടുക്കണം

ബെയ്​ജിങ്​: ചൈനയിൽ ഒരു കുടുംബത്തിൽ മൂന്നു കുട്ടികളിൽ കൂടുതൽ അരുതെന്ന നിയമം ലംഘിച്ച കർഷകനെതിരെ ഭരണകൂടം പിഴയിട്ടത്​ 90,000 യുവാൻ (10,38,664 രൂപ). രണ്ട്​ ആൺകുട്ടികളുണ്ടാകാൻ കാത്തിരുന്നതാണ്​ സിചുവാൻ പ്രവിശ്യയിലെ അന്യൂ സ്വദേശിയായ ലിയുവിന്​​ വിനയായത്​. രണ്ടാമത്തെ ആൺകുട്ടി പിറക്കു​േമ്പാഴേക്ക്​ മൊത്തം കുട്ടികളുടെ എണ്ണം എട്ടിലെത്തിയിരുന്നു. വിവരമറിഞ്ഞ അധികൃതർ ആദ്യം 26 ലക്ഷം യുവാൻ​ (മൂന്നു കോടി രൂപ) ശിക്ഷ വിധിച്ചിരുന്നു​. ​എന്നാൽ, വാതിലുകൾ നിരന്തരം കയറിയിറങ്ങളിയതിനൊടുവിൽ തുക കുറച്ച്​ 10 ലക്ഷമാക്കുകയായിരുന്നു.

ആദ്യ ഭാര്യയിൽ ഇയാൾക്ക്​ അഞ്ച്​ പെൺകുട്ടികളുണ്ടായിരുന്നത്​. അതുകഴിഞ്ഞ്​ 2006, 2010 വർഷങ്ങളിൽ രണ്ട്​ ആൺകുട്ടികളും ജനിച്ചു. അതിനിടെ, ഒരു പെൺകുട്ടിയെ ദത്തുനൽകുകയും ചെയ്​തു. 2016 ആകു​േമ്പാഴേക്ക്​ എട്ടു കുട്ടികളുടെ അമ്മയായ ഭാര്യയെ വിവാഹ മോചനം നടത്തി രണ്ടാമതൊരാളെ വിവാഹം ചെയ്​തു. കുട്ടികളും പുതിയ ഭാര്യയുമായി സന്തോഷ പൂർവം കഴിയുന്നതിനിടെയാണ്​ പിഴ ലഭിക്കുന്നത്​.

ചൈനയിലെ നിയ​മപ്രകാരം മൂന്നു കുട്ടികളിൽ കൂടുതൽ പാടില്ല. 2019ലാണ്​ ലിയുവിനെതിരെ മൂന്നു കോടി രൂപ പിഴയിട്ടത്​. അത്രയും തുക ഒടുക്കാൻ വകുപ്പില്ലെന്നു കണ്ട്​​ ഒടുവിൽ ഇളവ്​ അനുവദിക്കുകയായിരുന്നു​.

'കുടുംബം പട്ടിണിയിലാകാതെ പിഴ ഒടുക്കാനുള്ള ശ്രമത്തിലാണ്​ ലിയു.

Tags:    
News Summary - Farmer in China faces reduced fine after having eight children, reports say

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.