വിസ നിയമം ലംഘിച്ചതിന് ലാസ് വേഗയിൽ തടഞ്ഞു വെയ്ക്കപ്പെട്ട പ്രശസ്ത ടിക് ടോക്കർ ഖാബി ലാമെ യു.എസ് വിട്ടു

വാഷിങ്ടൺ: വിസ കാലാവധി കഴിഞ്ഞും രാജ്യത്ത് തങ്ങിയതിന് ഇമിഗ്രേഷൻ അതോറിറ്റി തടഞ്ഞു വെച്ച പ്രശസ്ത ടിക്ടോക്കർ ഖാബി ലാമെ യു.എസ് വിട്ടു. ലോകത്ത് ഏറ്റവും കൂടുതൽ ഫോളോവേഴ്സ് ഉള്ള ടിക് സെലിബ്രിറ്റിയാണ് ഖാബി.

ഏപ്രിൽ 30ന് യു.എസിൽ പ്രവേശിച്ച ഖാബി വിസ നിയമങ്ങൾ ലംഘിച്ചുവെന്നാണ് റിപ്പോർട്ട്. ഔദ്യോഗിക നടപടി ക്രമങ്ങളിലൂടെയല്ലാതെ സ്വയം നാടു വിട്ടുപോകാനുള്ള അവസരം അതോറിറ്റി നൽകുകയായിരുന്നു. ഇത് ഭാവിയിൽ യു.എസിലേക്ക് തിരികെ വരാനുള്ള അവസരത്തിന് ഖാബിയുടെ സാധ്യത വർധിപ്പിക്കുന്നുണ്ട്.

25 വയസ്സുകാരനായ ടിക് ടോക് ഇൻഫ്ലുവൻസർ ഇതിൽ പ്രതികരിച്ചിട്ടില്ല. ഡോണൾഡ് ട്രംപിന്റെ കുടിയേറ്റ നയങ്ങൾ തകൃതിയായി നടക്കുന്നതിനിടെയാണ് നടപടി. കോവിഡ് കാലത്ത് ടിക് ടോക് ചെയ്ത് പ്രശസ്തനായ ഖാബിക്ക് ഇന്ന് ടിക് ടോക്കിൽ ലോകമെമ്പാടുമായി 162 മില്യൺ ഫോളോവേഴ്സാണുള്ളത്.  നടപടികൾക്ക് വിധേയനാകുന്നതിന് ആഴ്ചകൾക്ക് മുമ്പ് ന്യൂയോർക്കിൽ നടന്ന മെറ്റ് ഗാലയിൽ അദ്ദേഹം പങ്കെടുത്തിരുന്നു.

Tags:    
News Summary - Famous Tick Toker Khabi lame forced to leave U.S

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.