മ്യാന്മർ സൈന്യത്തി​െൻറ ഫേസ്​ബുക്​ അക്കൗണ്ടുകൾ നിരോധിച്ചു

യാംഗോൻ: സംഘർഷത്തിന്​ അയവില്ലാത്ത സാഹചര്യത്തിൽ മ്യാന്മർ സൈന്യവുമായി ബന്ധപ്പെട്ട അക്കൗണ്ടുകൾ നിരോധിച്ച്​ ഫേസ്​ബുക്​. സൈന്യത്തി​െൻറ അധീനതയിലുള്ള കമ്പനികൾ ​േഫസ്​ബുക്കിൽ പരസ്യം നൽകുന്നതിനും വിലക്കുണ്ട്​.

ഇൻസ്​റ്റഗ്രാം അക്കൗണ്ടുകൾക്കും വിലക്കുണ്ട്​. നേരത്തേ സൈനിക മേധാവികളുടെ പേജുകൾ ഫേസ്​ബുക്​ മരവിപ്പിച്ചിരുന്നു. ഫേസ്​ബുക്കി​െൻറ തീരുമാനത്തോട്​ സൈന്യം പ്രതികരിച്ചിട്ടില്ല.

നവംബർ എട്ടിലെ തെരഞ്ഞെടുപ്പിൽ ക്രമക്കേടുണ്ടെന്നാരോപിച്ച്​ ഈമാസം ഒന്നിനാണ്​ മ്യാന്മറിലെ ജനാധിപത്യ സർക്കാറിനെ അട്ടിമറിച്ച്​ സൈന്യം ഭരണത്തിലേറിയത്​. അന്നുമുതൽ നടന്നുവരുന്ന ജനകീയ പ്രക്ഷോഭങ്ങളെ അടിച്ചമർത്തുകയും ചെയ്യുന്നു.

Tags:    
News Summary - Facebook bans Myanmar military from its platforms

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.