ജോർജ് ഫ്ലോയ്ഡ് വധം: പ്രതിയായ മുൻ പൊലീസ് ഉദ്യോഗസ്ഥന് ജയിലിൽ കുത്തേറ്റു

ന്യൂയോർക്ക്: ജോർജ് ഫ്ലോയ്ഡ് വധക്കേസിൽ ശിക്ഷ അനുഭവിക്കുന്ന മുൻ പൊലീസ് ഓഫിസർ ഡെറക് ഷോവിന് അരിസോണ ജയിലിൽ കുത്തേറ്റതായി യു.എസ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. മറ്റൊരു അന്തേവാസിയാണ് കുത്തിപ്പരിക്കേൽപിച്ചതെന്നാണ് വിവരം.

വെള്ളിയാഴ്ച പ്രാദേശിക സമയം 12.30ന് ടക്സൺ നഗരത്തിലെ ഒരു ജയിലിൽ തടവുകാരന് കുത്തേറ്റതായി ബ്യൂറോ ഓഫ് പ്രിസൺസ് പ്രസ്താവനയിൽ സ്ഥിരീകരിച്ചു. അടിയന്തര ജീവൻരക്ഷാ നടപടികൾക്കുശേഷം പരിക്കേറ്റ തടവുകാരനെ ആശുപത്രിയിലേക്ക് മാറ്റിയെന്നും പ്രസ്താവനയിൽ തുടർന്നു.

എന്നാൽ, തടവുകാരന്റെ പേര് അധികൃതർ പുറത്തുവിട്ടിട്ടില്ല. പരിക്കേറ്റത് ഡെറക് ഷോവിനാണെന്ന് ജയിൽ വൃത്തങ്ങൾ സൂചിപ്പിച്ചതായാണ് മാധ്യമങ്ങൾ നൽകുന്ന വിവരം. മറ്റാർക്കും പരിക്കേറ്റിട്ടില്ലെന്നും ഷോവിൻ ആക്രമണത്തിൽനിന്ന് രക്ഷപ്പെട്ടതായും റിപ്പോർട്ടുണ്ട്.

2020ലാണ് പൊലീസ് നടപടിക്കിടെ ജോർജ് ഫ്ലോയ്ഡ് കൊല്ലപ്പെട്ടത്. കേസിൽ ന്യായമായ വിചാരണ ലഭിച്ചില്ലെന്ന് വാദിച്ച ഡെറക്കിന്റെ അപ്പീൽ സുപ്രീംകോടതി തള്ളിയതിന് ദിവസങ്ങൾക്ക് ശേഷമാണ് ആക്രമണമുണ്ടായിരിക്കുന്നത്.

Tags:    
News Summary - Ex-police officer, convicted for George Floyd's murder, stabbed in prison

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.