റഷ്യ യുക്രെയ്നിൽ യുദ്ധം തുടങ്ങിയ വേളയിൽ മോസ്കോയിൽ സന്ദർശനം നടത്തുന്ന പാകിസ്താൻ പ്രസിഡന്റ് ഇമ്രാൻ ഖാനെതിരെ യു.എസ്. യുക്രൈനിലെ റഷ്യയുടെ നടപടികളോട് എതിർപ്പ് പ്രകടിപ്പിക്കേണ്ടത് ഉത്തരവാദിത്തമുള്ള എല്ലാ രാജ്യങ്ങളുടെയും ഉത്തരവാദിത്തമാണെന്ന് പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ മോസ്‌കോ സന്ദർശനത്തോട് അമേരിക്ക പ്രതികരിച്ചു.
യുക്രെയ്നിലെ സ്ഥിതിഗതികൾ സംബന്ധിച്ച് അമേരിക്ക പാക്കിസ്താനെ വിവരം അറിയിച്ചതായി യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് വക്താവ് നെഡ് പ്രൈസ് ബുധനാഴ്ച പറഞ്ഞു. "റഷ്യയുടെ യുക്രെയ്‌ൻ അധിനിവേശത്തെക്കുറിച്ചുള്ള ഞങ്ങളുടെ നിലപാട് ഞങ്ങൾ പാകിസ്താനെ അറിയിച്ചിട്ടുണ്ട്. യുദ്ധത്തിൽ നയതന്ത്രം തുടരാനുള്ള ഞങ്ങളുടെ ശ്രമങ്ങളെക്കുറിച്ച് ഞങ്ങൾ അവർക്ക് വിശദീകരിച്ചു" -പാകിസ്താൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ റഷ്യൻ പ്രസിഡന്റുമായുള്ള കൂടിക്കാഴ്ചയെക്കുറിച്ച് ചോദിച്ചപ്പോൾ പ്രൈസ് പറഞ്ഞു.
റഷ്യക്ക് യു.എസ് അടക്കമുള്ള രാജ്യങ്ങൾ ഉപരോധം പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെയാണ് ഇമ്രാൻ മോസ്കോയിൽ എത്തിയത്. ഇതാണ് അമേരിക്കയെ ചൊടിപ്പിച്ചത്. റഷ്യക്കുള്ള പരോക്ഷ സഹായമായാണ് ഇമ്രാൻ ഖാന്റെ സന്ദർശനത്തെ ലോക രാജ്യങ്ങൾ കാണുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.