യുക്രെയ്ന് ആയുധം നൽകുമെന്ന് യൂറോപ്യൻ യൂനിയൻ; ബലാറൂസിന് മേൽ ഉപരോധം

കിയവ്: റഷ്യൻ സൈന്യം നടത്തുന്ന യുക്രെയ്ൻ അധിനിവേശം അഞ്ചാം ദിവസവും തുടരുന്നു. സമാധാന ചർച്ചകൾ തുടരുന്നതിനിടെ ഇരുഭാഗത്തും ആക്രമണ പ്രത്യാക്രമണ ശ്രമം പുരോഗമിക്കുകയാണ്.

യുക്രെയ്ന് ആയുധങ്ങൾ വാങ്ങി എത്തിച്ചുനൽകുമെന്ന് യൂറോപ്യൻ യൂനിയൻ പ്രഖ്യാപിച്ചു. ചരിത്രത്തിൽ ആദ്യമായാണ് ഇത്തരമൊരു നീക്കം.

അതിനിടെ ലോക രാജ്യങ്ങൾ റഷ്യയിൽ നിന്ന് എണ്ണയും ഗ്യാസും വാങ്ങരുതെന്ന് യുക്രെയ്ൻ അഭ്യർഥിച്ചു. സാധാരണക്കാരായ ജനങ്ങളുടെ ചോരയാണ് റഷ്യ ഊറ്റുന്നതെന്നും എണ്ണയും ഗ്യാസും വാങ്ങുന്നവ‍ർ റഷ്യയെ പ്രോത്സാഹിപ്പിക്കുന്നതിന് തുല്യമാണെന്നാണ് യുക്രെയ്ൻ പറയുന്നത്.

അതിനിടെ, റഷ്യയുടെ ആക്രമണങ്ങൾക്ക് താവളമായ ബലാറൂസിന് മേൽ യൂറോപ്യൻ യൂണിയൻ ഉപരോധം ഏർപ്പെടുത്തി. റഷ്യൻ മാധ്യമങ്ങളെ വിലക്കാനും തീരുമാനമായി. റഷ്യൻ വിമാനങ്ങൾക്ക് യൂറോപ്യൻ യൂണിയൻ വ്യോമപാത നിഷേധിച്ചിട്ടുമുണ്ട്.

  • കി​യ​വ് പി​ടി​ച്ചെ​ടു​ക്കാ​ൻ പോ​രാ​ട്ടം തു​ട​രു​ന്നു; വെ​ള്ളി​യാ​ഴ്ച കി​യ​വി​ലെ ഉ​ൾ​പ്ര​ദേ​ശ​മാ​യ ഒ​ബ്ലോ​ണി​ലെ​ത്തി​യെ​ങ്കി​ലും റ​ഷ്യ​ൻ സേ​ന​ക്ക് പി​ന്നീ​ട് മു​ന്നേ​റാ​നാ​യി​ല്ല.
  • അ​നു​ര​ഞ്ജ​ന ച​ർ​ച്ചക്ക് സാ​ധ്യ​ത​ക​ളു​മു​യ​രു​ന്നു
  • കി​ഴ​ക്ക​ൻ കി​യ​വി​ലെ നീ​പ​ർ ന​ദി​ക്ക​ര​യി​ലാ​ണ് റ​ഷ്യ​ൻ സൈ​ന്യം ത​മ്പ​ടി​ച്ചി​രി​ക്കു​ന്ന​ത്
  • ര​ണ്ടാ​മ​ത്തെ വ​ലി​യ ന​ഗ​ര​മാ​യ ഖ​ർ​കീ​വ് പി​ടി​ച്ചെ​ടു​ക്കാ​ൻ പോ​രാ​ട്ടം ശ​ക്തം. ന​ഗ​രം നി​യ​ന്ത്ര​ണ​ത്തി​ലെ​ന്ന് യു​ക്രെ​യ്ൻ സൈ​ന്യം
  • കി​യ​വി​ലെ എ​ണ്ണ​സം​ഭ​ര​ണ​ശാ​ല​ക്ക് റ​ഷ്യ​ൻ സൈ​ന്യം തീ​യി​ട്ടു, പാ​ർ​പ്പി​ട സ​മു​ച്ച​യ​ങ്ങ​ൾ​ക്കു നേ​രെ മി​സൈ​ൽ ആ​ക്ര​മ​ണം
  • പോ​രാ​ട്ട​ത്തി​ൽ 4,300 റ​ഷ്യ​ൻ സൈ​നി​ക​രെ വ​ധി​ച്ച​താ​യി യു​ക്രെ​യ്ൻ
  • യു​ക്രെ​യ്ൻ അ​ഭ​യാ​ർ​ഥി​ക​ളു​ടെ എ​ണ്ണം 3,68,000 ക​വി​ഞ്ഞ​താ​യി യു.​എ​ൻ
  • യു​ക്രെ​യ്നി​ന് കൂ​ടു​ത​ൽ ആ​യു​ധ​ങ്ങ​ൾ ന​ൽ​കു​മെ​ന്ന് പാ​ശ്ചാ​ത്യ രാ​ജ്യ​ങ്ങ​ൾ. റ​ഷ്യ​ക്കെ​തി​രെ കൂ​ടു​ത​ൽ ഉ​പ​രോ​ധ​ങ്ങ​ൾ​ക്ക് സാ​ധ്യ​ത
  • റ​ഷ്യ​ൻ വി​മാ​ന​ങ്ങ​ൾ പ്ര​വേ​ശി​ക്കു​ന്ന​തി​ന് വ്യോ​മ​മേ​ഖ​ല അ​ട​ച്ച് ​ഫ്രാ​ൻ​സ്
  • അ​ധി​നി​വേ​ശ​ത്തെ തു​ട​ർ​ന്ന് റ​ഷ്യ​ക്ക് ലോ​ക പി​ന്തു​ണ കു​റ​യു​ന്നു. സ്വ​ന്തം രാ​ജ്യ​ത്ത് യു​ദ്ധ​വി​രു​ദ്ധ റാ​ലി​ക​ൾ
  • യു​ക്രെ​യ്നി​ൽ റ​ഷ്യ മാ​ര​കാ​യു​ധ​ങ്ങ​ൾ പ്ര​യോ​ഗി​ക്കാ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്നും ലോ​കം ക​രു​തി​യി​രി​ക്ക​ണ​മെ​ന്നും ബ്രി​ട്ട​ൻ
  • യു​ക്രെ​യ്ൻ വി​ഷ​യ​ത്തി​ൽ യു.​എ​ൻ ആ​ണ​വ നി​രീ​ക്ഷ​ണ സ​മി​തി ബു​ധ​നാ​ഴ്ച അ​ടി​യ​ന്ത​ര യോ​ഗം ചേ​രും
  • യു​ക്രെ​യ്നി​ൽ സ്റ്റാ​ർ​ലി​ങ്ക് ഇ​ന്റ​ർ​നെ​റ്റ് സേ​വ​നം പൂ​ർ​ണ​മെ​ന്ന് ഇ​ലോ​ൺ മ​സ്ക്
  • യു​ക്രെ​യ്ൻ അ​ധി​നി​വേ​ശ​ത്തി​ലേ​ക്ക് ന​യി​ച്ച​ത് യു.​എ​സി​ന്റെ നി​ല​പാ​ടെ​ന്ന് ഉ​ത്ത​ര​കൊ​റി​യ
Tags:    
News Summary - European Union to supply arms to Ukraine, Sanctions on Belarus

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.