റഷ‍്യന്‍ ചാരന്മാർക്കെതിരെ ഉരോധമേർപ്പെടുത്തി യൂറോപ്യന്‍ യൂനിയന്‍

കിയവ്: വർഷങ്ങളായി റഷ‍്യക്കായി ചാരവൃത്തി നടത്തുന്ന റഷ‍്യന്‍ സൈനികർ, ഹാക്കർമാർ, സ്വകാര്യ കമ്പനികൾ എന്നിവയിലുൾപ്പെട്ട ഒമ്പത് പേർക്ക് ഉപരോധമേർപ്പെടുത്തി യൂറോപ്യന്‍ യൂനിയന്‍(ഇ.യു). യൂറോപ്യന്‍ യൂനിയനിലെ അംഗരാജ്യങ്ങളെയും അന്താരാഷ്ട്ര പങ്കാളികളെയും അസ്ഥിരപ്പെടുത്താനുള്ള ശ്രമങ്ങൾക്ക് സംഭാവന നൽകുകയാണ് ഇവരുടെ ലക്ഷ‍്യമെന്നും ഇ.യു തിങ്കളാഴ്ചയിറക്കിയ പ്രസ്താവനയിൽഅറിയിച്ചു. ഒമ്പത് രാജ്യങ്ങളിലെങ്കിലും ചാരപ്രവൃത്തിയും സൈബർ ആക്രമണങ്ങളും നടന്നിട്ടുണ്ട്. അതേ സമയം തിങ്കഴാഴ്ചയിറക്കിയ പ്രസ്താവനയിൽ ഇവരുടെ പേർ പട്ടികപ്പെടുത്തിയിട്ടില്ല. ഫ്രാന്‍സ്, ജർമനി, പോളണ്ട്, സൈപ്രസ്, നെതർലന്‍റ്സ്, ഓസ്ട്രിയ സ്ലൊവാക്യ, റൊമാനിയ, ഫിന്‍ലാന്‍റ് തുടങ്ങിയ രാജ്യങ്ങളിലാണ് ചാരവൃത്തി നടന്നിട്ടുള്ളത്.

സംഭവത്തിന് പിന്നാലെ ജർമ്മനിയിലെ ഫെഡറൽ വിദേശകാര്യ മന്ത്രാലയം റഷ്യൻ അംബാസഡറെ വിളിച്ചുവരുത്തുകയും ഇത്തരം നടപടികളെ ശക്തമായി നേരിടുമെന്ന് മുന്നറിയിപ്പ് നൽകുകയും ചെയ്തു. `സൈബർ ആക്രമണങ്ങളുമായി ബന്ധപ്പെട്ട് ഇന്ന് രാവിലെ ഞങ്ങൾ റഷ്യൻ അംബാസഡറെ വിദേശകാര്യ മന്ത്രാലയത്തിലേക്ക് വിളിച്ചുവരുത്തി' മന്ത്രാലയ വക്താവ് കൂട്ടി ചേർത്തു. യുക്രെയ്ന് കൂടുതൽ വ്യോമപ്രതിരോധ സഹായങ്ങൾ ഉറപ്പാക്കുന്നതിനായി പാശ്ചാത്യ സഖ്യരാജ്യങ്ങൾ പാരീസിൽ കൂടിക്കാഴ്ച നടത്താനിരിക്കെയാണ് നടപടി.

കഴിഞ്ഞ കുറച്ചു മാസങ്ങളായി യുക്രെയ്ന്‍ ആക്രമണം ശക്തമാക്കിയിരുന്നുവെങ്കിലും ഏതാനും ആഴ്ചകളായി കിയവിലും പരിസരപ്രദേശങ്ങളിലും റഷ്യ ഡ്രോൺ, മിസൈൽ ആക്രമണങ്ങൾ നടത്തിയതോടെ പ്രതിസന്ധിയിലായിരിക്കുകയാണ് രാജ്യം. ഈ ആക്രമണങ്ങളിൽ ഡസനോളം ആളുകളും കൊല്ലപ്പെട്ടു. യുക്രെയ്ന്‍റെ പ്രതിരോധ സംവിധാനങ്ങളുടെ ശേഷി കുറഞ്ഞുവരികയാണ്. ശബ്ദത്തിന്റെ പലമടങ്ങ് വേഗതയിൽ സഞ്ചരിക്കുന്ന റഷ‍്യയുടെ ബാലിസ്റ്റിക് മിസൈലുകളെ തടയുന്നതിൽ പരാജയവും ഉണ്ടായിട്ടുണ്ട്. നിലവിൽ കൂടുതൽ ആയുധങ്ങൾ സഖ‍്യരാജ്യങ്ങളോട് യുക്രെയ്ന്‍ ആവശ‍്യപ്പെട്ടിട്ടുണ്ട്.

Tags:    
News Summary - European Union imposes sanctions against Russian spies

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.