ബെർലിൻ: പുതുവർഷ ആഘോഷത്തിനിടെ മൃഗശാലക്ക് തീപിടിച്ച് 40ലേറെ കുരങ്ങുകൾ വെന്തു ചത്തു. ചിമ്പാൻസി, ഗോറില്ല, ഒറാങ് ഉട്ടാൻ അടക്കമുള്ള അത്യപൂർവ ഇനം കുരങ്ങുകളാണ് ചത്തത്. ജർമനിയിലെ ക്രേഫെൽഡ് മൃഗശാലയിലെ കുരങ്ങു സംരക്ഷണകേന്ദ്രത്തിനാണ് തീ പിടിച്ചത്.
പുതുവർഷ ആഘോഷങ്ങൾക്കിടെ വന്നുപതിച്ച ചൈനീസ് നിർമിത അനധികൃത റോക്കറ്റിൽ നിന്നായിരിക്കും തീ പടർന്നത് എന്നാണ് സംശയിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് ഒരാളെ പിടികൂടിയിട്ടുണ്ട്.
ലോകപ്രശസ്ത കുരങ്ങു സംരക്ഷണ നിരീക്ഷണ കേന്ദ്രമാണ് ക്രേഫെൽഡിലേത്. കുരങ്ങുവർഗത്തിലുള്ള അത്യപൂർവ ഇനങ്ങളെയാണ് ഇവിടെ സംരക്ഷിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.