ഡാവോസ്: 26 അതിസമ്പന്നർക്ക് ലോക ജനസംഖ്യയിൽ പകുതി പേർക്കുള്ളതിനെക്കാൾ ആസ്തി. സ മ്പന്നർക്കും പാവങ്ങൾക്കുമിടയിലെ അകലം അതിദ്രുതം വളരുന്നതിനിടെയാണ് വളരെ ചുരു ങ്ങിയ ചിലരിൽ ആഗോള സമ്പത്ത് കുമിഞ്ഞുകൂടുന്നതിെൻറ ഞെട്ടിക്കുന്ന കണക്കുകളുള്ളത് . ഡാവോസിൽ ലോക സാമ്പത്തിക ഫോറം ആരംഭിക്കാനിരിക്കെ ബ്രിട്ടീഷ് സന്നദ്ധ സംഘടന ഒക്സ് ഫാമാണ് റിപ്പോർട്ട് പുറത്തുവിട്ടത്. 380 കോടി പേരുടെ ആസ്തിക്കു തുല്യമാണ് ആദ്യ 26 പേരുടെതെന്നാണ ് ഏറ്റവും പുതിയ കണക്ക്.
2018ൽ ഒാരോ ദിവസവും അതിസമ്പന്നരുടെ ആസ്തിയിൽ 250 കോടി ഡോളർ (17,810 ക ോടി രൂപ) കൂടുകയാണെന്നും റിപ്പോർട്ട് പറയുന്നു.
ഒാൺലൈൻ വ്യാപാര രംഗത്തെ ബഹുരാഷ്ട്ര ഭീമൻ ആമസോണിെൻറ മേധാവി ജെഫ് ബിസോസാണ് അതിസമ്പന്നരുടെ പട്ടികയിൽ ഒന്നാമത്- 11,200 കോടി ഡോളറാണ് (7,97,664 കോടി രൂപ) അദ്ദേഹത്തിെൻറ ആസ്തി. ബിസോസിെൻറ വരുമാനത്തിെൻറ ഒരു ശതമാനം മാത്രം 10.5 കോടി ജനസംഖ്യയുള്ള ഇത്യോപ്യയുടെ വാർഷിക ബജറ്റിനു തുല്യമാണെന്നും കണക്കുകൾ പറയുന്നു.
അതിസമ്പന്നർക്ക് ക്രമാതീതമായി സ്വത്ത് വർധിച്ചപ്പോൾ പട്ടികയുടെ മറുവശത്തുള്ള പാവങ്ങൾക്ക് കഴിഞ്ഞ ഒരു വർഷത്തിനിടെ നഷ്ടമായത് സമ്പത്തിെൻറ 11 ശതമാനമാണ്. ദരിദ്രരാജ്യങ്ങളുടെ സമ്പദ്വ്യവസ്ഥകൾ തകരാനും ദശലക്ഷക്കണക്കിന് കുടുംബങ്ങളെ മഹാവറുതിയിലേക്ക് തള്ളിയിടാനും ഇത് നിമിത്തമായതായും രേഖകൾ വ്യക്തമാക്കുന്നു.
ആരോഗ്യം, പൊതുവിദ്യാഭ്യാസം തുടങ്ങി അടിസ്ഥാന മേഖലക്ക് ഫണ്ട് വൻതോതിൽ വെട്ടിക്കുറക്കുകയും അതിസമ്പന്നരുടെ നികുതിനിരക്ക് ലഘൂകരിക്കുകയും ചെയ്യുക വഴി അസമത്വത്തിന് ഭരണകൂടങ്ങൾ കൂട്ടുനിൽക്കുകയാണെന്നാണ് ആരോപണം. അതിസമ്പന്നരിൽനിന്ന് ഒാരോ രാജ്യവും ഇൗടാക്കുന്ന തുക ഉയർത്തി ദരിദ്രരുടെ നിലവാരം ഉയർത്തുക മാത്രമാണ് പോംവഴി. അതിസമ്പന്നരുടെ സമ്പത്തിനുമേൽ പുതുതായി ഒരു ശതമാനം നികുതി ചുമത്തിയാൽ പ്രതിവർഷം 41,800 കോടി ഡോളർ (29,77,205 കോടി രൂപ) അധികമായി ലഭിക്കുമെന്ന് ഒക്സ്ഫാം റിപ്പോർട്ട് പറയുന്നു.
1980നും 2016നുമിടയിൽ ലോക ജനസംഖ്യയുടെ പകുതി പേർക്ക് ശരാശരി ഒാരോ ഡോളറിെൻറയും 12 ശതമാനം ലഭിച്ചപ്പോൾ സമ്പന്നരായ ഒരു ശതമാനം പേർ 27 ശതമാനം വീതം സ്വന്തമാക്കി. 2,200 ശതകോടീശ്വരന്മാർക്ക് കഴിഞ്ഞ ഒരു വർഷത്തിനിടെ വർധിച്ചത് 90,000 കോടി ഡോളറാണ്. ഇതോടെ, 2017ൽ 43 അതിസമ്പന്നർക്കായിരുന്നു ആേഗാള ജനസംഖ്യയുടെ പകുതി പേരുടെ ആസ്തിയെങ്കിൽ കഴിഞ്ഞ വർഷം 26 പേരുടെ മാത്രം ആസ്തികൊണ്ട് അത് മറികടക്കുമെന്നായി.
അസമത്വം കുത്തനെ കൂടുന്നതിനെതിരെ ലോകമെങ്ങും പ്രതിഷേധ ജ്വാല ശക്തമാകുന്നതായും റിപ്പോർട്ട് പറയുന്നു. ഇതേ ആവശ്യവുമായി ഫ്രാൻസിലെ മഞ്ഞബെൽറ്റ് സേനയുൾപ്പെടെ വിവിധ രാജ്യങ്ങളിൽ സമരം ശക്തമാകുന്നത് ശുഭസൂചനയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.