Posted On
date_range Updated On
date_range ശീതകാല ഒളിമ്പിക്സിൽ ഉ. കൊറിയ: സമാധാനത്തിന് ആക്കംകൂട്ടുമെന്ന് ദ. കൊറിയ
സോൾ: ഫെബ്രുവരിയിൽ നടക്കുന്ന ശീതകാല ഒളിമ്പിക്സിൽ ഉത്തര കൊറിയ പെങ്കടുക്കുന്നത് മേഖലയിലെ സമാധാനത്തിന് ആക്കംകൂട്ടുമെന്ന് ദക്ഷിണ കൊറിയ. ഉത്തര കൊറിയയുടെ പങ്കാളിത്തം സ്ഥിരീകരിച്ച് അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റിയുടെ അറിയിപ്പ് കഴിഞ്ഞദിവസം പുറത്തിറങ്ങിയിരുന്നു. ഇൗ പശ്ചാത്തലത്തിലാണ് ദക്ഷിണ കൊറിയൻ പ്രസിഡൻറ് മൂൺ ജെയുടെ പ്രതികരണം. ഫെബ്രുവരി ഒമ്പതു മുതൽ 25 വരെയാണ് ശീതകാല ഒളിമ്പിക്സ് നടക്കുന്നത്. കഴിഞ്ഞ മേയിൽ മൂൺ ജെ അധികാരത്തിലേറിയതിന് ശേഷമാണ് ചിരവൈരികളായ ഉത്തര കൊറിയയുമായി അനുരഞ്ജനത്തിന് തുടക്കം കുറിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.