വെനീസിൽ 50 വർഷത്തെ വലിയ വെള്ളപ്പൊക്കം

വെനീസ്​: കനത്ത മഴയെ തുടർന്ന്​ ഇറ്റാലിയൻ നഗരമായ വെനീസിൽ 50 വർഷത്തെ ചരിത്രത്തിലെ ഏറ്റവും വലിയ വെള്ളപ്പൊക്കം. ഒര ാ​ഴ്​ചക്കിടെ മൂന്നാമത്തെ വലിയ വെള്ളപ്പൊക്കമാണിവിടെ ഉണ്ടാവുന്നത്​. നദികളിലെ ജലനിരപ്പ്​ ആറടിയോളം ഉയർന്നു. നഗരത്തിൻെറ 70 ശതമാനത്തോളവും ​െവള്ളത്തിനടിയിലായി.

വെള്ളപ്പൊക്കത്തെ തുടർന്ന് സുരക്ഷ പരിഗണിച്ച്​ വെനീസിലെ​ ​െസൻറ്​ മാർക്ക്​ ചത്വരം അടച്ചു. കനത്ത കാറ്റും മഴയും മൂലം​ പല വിനോദ സഞ്ചാര കേന്ദ്രങ്ങും മണിക്കൂറുകളോളം അടച്ചി​ട്ടിരിക്കുകയാണ്​. വെനീസ്​ നഗരത്തെ പൂർണമായി തകർത്ത 1966ലെ വെള്ളപ്പൊക്കതിന് ശേഷം ഇതാദ്യമായാണ്​ ഇത്തരത്തിൽ നഗരം വെള്ളത്തിനടിയിലാവുന്നത്​.

ഉപ്പുവെള്ളം കയറിയതിനെ തുടർന്ന്​ വലിയ നാശനഷ്​ടങ്ങളാണ്​ നഗരത്തിനുണ്ടായത്​. ഇതുവരെ ഏകദേശം നൂറ്​ ​േകാടി യുറോയുടെ നഷ്​ടമുണ്ടായതായാണ്​ കരുതുന്നത്​.

Tags:    
News Summary - Venice Floods Threaten Priceless Art And History -world news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.