ഇന്ത്യയിൽ മുസ്​ലിംകൾക്കെതിരെയുള്ള ആക്രമണങ്ങളിൽ ആശങ്കയറിയിച്ച് ബ്രിട്ടീഷ് മന്ത്രി

ലണ്ടൻ: മുസ്​ലിംകൾക്കെതിരെ ഇന്ത്യയിൽ നടക്കുന്ന ആക്രമണങ്ങളിൽ ആശങ്കയറിയിച്ച് ബ്രിട്ടീഷ് കാവൽ മന്ത്രിസഭയിലെ അ ംഗം. ലേബർ പാർട്ടി നേതാവ് ജൊനാഥൻ അഷ്വാർത് ആണ് ആശങ്കയറിയിച്ച് ബ്രിട്ടീഷ് വിദേശകാര്യ കോമൺവെൽത്ത് മന്ത്രാലയത്തിലെ സീനിയർ കാബിനറ്റ് മന്ത്രിക്ക് കത്തയച്ചത്. ഇന്ത്യൻ വംശജർ കൂടുതലുള്ള ലെയിസെസ്റ്റർ സൗത്തിലെ എം.പിയാണ് ഇദ്ദേഹം.

ഇന്ത്യയിൽ മുസ്​ലിംകൾക്ക് അങ്ങേയറ്റം ആശങ്കപ്പെടേണ്ട സാഹചര്യമാണ്. ബ്രിട്ടീഷ് സർക്കാർ ഇക്കാര്യത്തിൽ ഇടപെടണം. ഇന്ത്യൻ സർക്കാർ കാര്യക്ഷമമായ ഇടപെടൽ നടത്തുന്നില്ല. വർഗീയ ആക്രമണങ്ങളും കൊലപാതകങ്ങളും വിവേചനങ്ങളും നടക്കുകയാണ്. മതപരമായ വിശ്വാസങ്ങൾക്കുള്ള അവകാശങ്ങൾ പോലും ലംഘിക്കപ്പെടുന്നുവെന്ന് ജൊനാഥൻ അഷ്വാർത് കത്തിൽ പറഞ്ഞു.

തന്‍റെ മണ്ഡലത്തിലെ മുസ്​ലിംകൾ ഉൾപ്പടെയുള്ള ഇന്ത്യക്കാർ ഇക്കാര്യത്തിൽ ആശങ്ക അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യയിലെ ജനവിഭാഗങ്ങളുടെ മനുഷ്യാവകാശ സംരക്ഷണത്തിനും മതപരമായ വിവേചനങ്ങൾ ഇല്ലാതാക്കാനും ഇടപെടുമെന്ന് ബ്രിട്ടീഷ് ഫോറിൻ ആൻഡ് കോമൺവെൽത്ത് ഓഫിസ് മറുപടിയായി അറിയിച്ചു.

Tags:    
News Summary - UK's Labour Party leader slams India over attacks on Muslims -world news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.