ബ്രിട്ടനില്‍ 'ഫര്‍ലോ' സെപ്റ്റംബര്‍ വരെ നീട്ടും 

ലണ്ടന്‍: തൊഴില്‍ സംരക്ഷണത്തിനുള്ള ബ്രിട്ടനിലെ സര്‍ക്കാര്‍ പദ്ധതിയായ 'ഫര്‍ലോ' സെപ്റ്റംബര്‍ വരെ നീട്ടും. എന്നാല്‍ സര്‍ക്കാര്‍ 60 ശതമാനം മാത്രമെ ഇനി മുതല്‍ സാലറി ഷെയര്‍ നല്‍കൂ. ബാക്കി വരുന്ന 40 ശതമാനം തൊഴിലുടമകള്‍ തന്നെ നല്‍കണം. 

പദ്ധതിയില്‍ ഇതുവരെ 65 ലക്ഷം പേരാണ് ചേർന്നത്​. 80 ശതമാനം സാലറി ഷെയര്‍ ആയിരുന്നു സര്‍ക്കാര്‍ നല്‍കിക്കൊണ്ടിരുന്നത്​. പുതിയ മാറ്റങ്ങളുമായി ബന്ധപ്പെട്ട്​ ചാന്‍സലര്‍ റിഷി സുനാക് ചൊവ്വാഴ്ച്ച വിശദീകരണം നല്‍കും. ജൂണ്‍ അവസാനം വരെ ഫര്‍ലോ നീട്ടുമെന്നാണ് സര്‍ക്കാര്‍ ആദ്യം പറഞ്ഞിരുന്നത്.  

30 ലക്ഷം പേര്‍ ഇപ്പോള്‍  യൂനിവേഴ്സല്‍ ക്രെഡിറ്റ്‌ ക്ലെയിം ചെയ്യുന്നുണ്ട്. യു.കെ യിലെ  അഞ്ച്​ കോടി 20 ലക്ഷം വരുന്ന മുതിര്‍ന്ന ജന സംഖ്യയില്‍ പകുതിയിലധികം പേര്‍ പെന്‍ഷനടക്കം ഏതെങ്കിലും തരത്തിലുള്ള സര്‍ക്കാര്‍ ധനസഹായം കൈപ്പറ്റുന്നവരാണ്.
 

Tags:    
News Summary - UK government extends furlough scheme until end of June -world news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.