വടക്കൻ ജപ്പാനിൽ ശക്തമായ ഭൂകമ്പം; സൂനാമി മുന്നറിയിപ്പ്

ടോക്കിയോ: വടക്കൻ ജപ്പാനിൽ ശക്തമായ ഭൂകമ്പം. സൂനാമി മുന്നറിയിപ്പുമായി അധികൃതർ. ഹോൺഷു ദ്വീപിന്റെ വടക്കേ അറ്റത്തുള്ള അമോറിയുടെ തീരത്തുനിന്ന് 80 കിലോമീറ്റർ അകലെ തിങ്കളാഴ്ച രാത്രി 11.15 നാണ് 7.6 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പമുണ്ടായത്.

നിരവധി പേർക്ക് പരിക്കേറ്റതായി റിപ്പോർട്ടുണ്ട്. പസഫിക് തീരത്ത് 50 സെന്റീമീറ്റർ വരെ സൂനാമിയും ഉയർന്ന തിരമാലകളും ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് ജാപ്പനീസ് കാലാവസ്ഥ ഏജൻസി അറിയിച്ചു.

Tags:    
News Summary - Earthquake of 7.6 magnitude rocks Japan; triggers tsunami on northern coast

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.